പ്രശസ്ത സിനിമ പിന്നണി ഗായിക അമൃത സുരേഷിന്റെ പിതാവ് പി.ആർ സുരേഷ് അന്തരിച്ചു. അമൃത തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ ആശ്വാസ വാക്കുകളുമായി ആരാധകർ എത്തി. ഓടക്കുഴൽ വിദഗ്ദനായിരുന്ന സുരേഷ് തന്റെ മക്കളെയും സംഗീത ലോകത്തിലേക്ക് തന്നെ എത്തിച്ചു. അമൃതയെ കൂടാതെ അഭിരാമി എന്ന പേരിൽ ഒരു ഗായികയായ മകൾ കൂടി സുരേഷിനുണ്ട്.
അതീവഗുരുതരമായി ആശുപത്രിയിലാണെന്നാണ് വാർത്തകൾ ഇന്ന് രാവിലെ മുതൽ പുറത്തുവന്നിരുന്നു. ഇപ്പോൾ മകൾ തന്നെ അച്ഛന്റെ മരണ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെനാണ് പുറത്തു വന്ന വിവരം.
മരണം കാരണം എന്താണെന്ന് ഔദോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായില്ല. അടുത്തിടെയായിരുന്നു അമൃതയുടെ ആദ്യ ഭർത്താവ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നത്. തുടർന്ന് അമൃതയും മകൾ അവന്തികയും സഹോദരിയും അച്ഛനും അമ്മയ്ക്കും ഒപ്പം ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സങ്കട വാർത്ത വന്നിരിക്കുന്നത്.
മ്യൂസിക് റിയാലിറ്റി ഷോയിലൂടെ വന്ന അമൃത മിക്കപ്പോഴും ആ ഷോയിൽ അച്ഛനെ കുറിച്ച് പറയുമായിരുന്നു. അച്ഛന് അഭിമാനമായി അമൃത നിരവധി സിനിമകളിൽ ഇതിനോടകം പാടുകയും ചെയ്തിട്ടുണ്ട്. ബാലയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിക്കുകയാണ്. മകളും അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്.