ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖവും ശബ്ദവുമാണ് ഗായിക അഭയ ഹിരണ്മയിയുടേത്. സൂപ്പർഹിറ്റ് ചിത്രമായ ടു കൺട്രിസിലെ “കണിമലരെ മുല്ലേ, നിന്നേ നീ തനിയെ..” എന്ന സൂപ്പർഹിറ്റ് ഗാനം പാടിയത് അഭയ ഹിരണ്മയി ആയിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന ആ ഗാനം ഭയങ്കര ഹിറ്റായി മാറുകയും ചെയ്തിരുന്നു.
2014-ൽ പുറത്തിറങ്ങിയ ‘നാക്കു പെന്റാ നാക്കു ടാക്കാ’ എന്ന ഗാനത്തിലൂടെയാണ് അഭയ സിനിമയിൽ പിന്നണി ഗായികയായി മാറിയത്. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭയ പാടിയിട്ടുള്ളൂ. അഭയ പാടിയിരിക്കുന്നത് കൂടുതലും ഗോപി സുന്ദറിന്റെ സംഗീതത്തിലാണ്. 2018-ലാണ് ഗോപി സുന്ദറും അഭയയും തങ്ങൾ ലിവിങ് ടുഗതർ റിലേഷൻ ഷിപ്പിലാണെന്ന് ആരാധകരുമായി പങ്കുവച്ചത്.
9 വർഷത്തോളമായി അങ്ങനെയാണെന്നാണ് ഇരുവരും പങ്കുവച്ചത്. ഗോപി സുന്ദർ നേരത്തെ വിവാഹിതനാണെങ്കിലും വേർപിരിഞ്ഞാണ് താമസിക്കുന്നത്. അതിൽ രണ്ട് മക്കളും ഗോപി സുന്ദറിനുണ്ട്. അഭയയാകട്ടെ ഗോപി സുന്ദറിനൊപ്പം മിക്ക ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായിട്ടുള്ള ഒരാളാണ് അഭയ.
തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഭയ ഇപ്പോൾ. തനിക്ക് ഏറെ ഇഷ്ടപ്പെട്ടതും സന്തോഷത്തോടെയും ചെയ്തതാണ് എന്ന് കുറിച്ചുകൊണ്ടാണ് അഭയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രമ്യ കെ.ആർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ ഹോട്ട് ലുക്കിലാണ് അഭയയെ കാണാൻ സാധിക്കുന്നത്. ശ്രീഗേഷ് വാസനാണ് മേക്കപ്പ് ചെയ്തത്.