അഭിനയിച്ച ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരുപാട് താരങ്ങൾ ഇന്ന് വരെ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അതിന് ഉദാഹരണമാണ് നടി നിത്യദാസ് അവതരിപ്പിച്ച ബസന്തി എന്ന പാർക്കും തളികയിലെ കഥാപാത്രം. ഇന്നും മലയാളികൾ നിത്യയുടെ വാർത്തകൾ വായിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന മുഖവും ആ സിനിമയിലെ കഥാപാത്രമാണ്.
ആറ് വർഷങ്ങൾക്ക് മുമ്പ് അത്തരത്തിൽ അഭിനയിച്ച ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ ഓർക്കുന്ന നടിയാണ് സിദ്ധി മഹാജൻകട്ടി. സിദ്ധി അതിന് ശേഷം ആകെ ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. പക്ഷേ സിദ്ധിയുടെ ആദ്യ സിനിമയായ ആനന്ദത്തിലെ ദിയ മാത്രം മതി എന്നും താരത്തിനെ പ്രേക്ഷകർ ഓർത്തിരിക്കാൻ. ആനന്ദത്തിലെ നായികയായ സിദ്ധി ഇപ്പോൾ എവിടെയാണെന്ന് പ്രേക്ഷകർ പലപ്പോഴും തിരക്കാറുണ്ട്.
സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണോ വീണ്ടും തിരിച്ചുവരുമോ എന്നൊക്കെ പല ചോദ്യങ്ങളും സിദ്ധിയുടെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളിൽ ആരാധകർ സ്ഥിരം ചോദിക്കാറുണ്ട്. 23-കാരിയായ സിദ്ധി ബാംഗ്ലൂരിലാണ് താമസിക്കുന്നത്. ഡാൻസ് റീൽസിലൂടെയും ഫോട്ടോഷൂട്ടിലും സിദ്ധി പക്ഷേ ആരാധകർക്ക് ഇടയിൽ ഇപ്പോഴും സജീവമാണ്.
സിദ്ധിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘അടമ്പള്ളിൽ’ എന്ന പേരിൽ അറിയപ്പെടുന്ന പയസ് ജോൺ എന്ന ഫാഷൻ സ്റ്റൈലിസ്റ്റിന് വേണ്ടി എടുത്ത സിദ്ധിയുടെ ഒരു ഹോട്ട് ഫോട്ടോഷൂട്ടാണ് ഇത്. ഐഷ മൊയ്.ദുവാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സനാഹ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിലെ സിദ്ധിയുടെ ആറ്റിട്യൂട് വേറെ ലെവേലാണെന്ന് ആണ് ആരാധകർ പറയുന്നത്.