പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് കോളേജ് ഐ.വി പശ്ചാത്തലമാക്കി പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ആനന്ദം. ഗസ്റ്റ് റോളിൽ അഭിനയിച്ച നിവിൻ പൊളി ഒഴിച്ച് അതിൽ അഭിനയിച്ച മിക്ക താരങ്ങളുടെയും ആദ്യ സിനിമയായിരുന്നു അത്. സിനിമ യൂത്തിന്റെ ഇടയിൽ വലിയ തരംഗമായി മാറിയിരുന്നു. നല്ല കളക്ഷൻ സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയിരുന്നു.
ആ സിനിമയിൽ പ്രധാന നായികാ വേഷം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സിദ്ധി മഹാജൻകട്ടി. ദിയ എന്ന റോളിൽ മികച്ച പ്രകടനം കാഴ്ചവച്ച സിദ്ധിക്ക് സിനിമ ഇറങ്ങിയ ശേഷം ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. ആദ്യ സിനിമ ഇറങ്ങിയ ശേഷം അതിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്ത പലരും സിനിമയിൽ സജീവമായി നിന്നപ്പോഴും സിദ്ധിയെ അതിന് ശേഷം അധികം സിനിമകളിൽ കണ്ടില്ല.
2019-ൽ ഇറങ്ങിയ ഹാപ്പി സർദാർ എന്ന സിനിമയിൽ സിദ്ധി അഭിനയിച്ചിരുന്നുവെങ്കിലും ആ സിനിമ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. അതിന് ശേഷം സിദ്ധിയെ സിനിമയിൽ അധികം കണ്ടിട്ടില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് സിദ്ധി. ഡാൻസ് റീൽസുകളും ഫോട്ടോഷൂട്ടുകളും നിറഞ്ഞ് നിൽക്കാറുണ്ട്. മിക്കപ്പോഴും ആരാധകർ അത് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കാറുണ്ട്.
സിദ്ധി അത്ലറ്റിക് ലുക്കിൽ നിൽക്കുന്ന ഫോട്ടോ ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അഭിനയം വിട്ട് സ്പോർട്സിലേക്ക് ഇറങ്ങാൻ പോവുകയാണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ അത്ലെയർ ക്ലോത്തിങ് ബ്രാൻഡിന്റെ ഷൂട്ടിന് വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇവ. ബാംഗ്ലൂരിലാണ് സിദ്ധി താമസിക്കുന്നത്. അവിടെയുള്ള ഒരു ഗ്രൗണ്ടിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.