ദുൽഖറിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ അഭിനയത്രിയാണ് നടി ശ്രുതി രാമചന്ദ്രൻ. ശ്രുതി പക്ഷേ മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത് ജയസൂര്യയുടെ ഹൊറർ ത്രില്ലർ ചിത്രമായ പ്രേതത്തിലൂടെയാണ്. അതിൽ പ്രേതമായി അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ശ്രുതി.
പിന്നീട് മലയാളികൾ ശ്രുതിയെ കാണുന്നത് വേറിട്ട ഒരു കഥാപാത്രത്തിലൂടെയാണ്. ആസിഫ് അലി നായകനായ സൺഡേ ഹോളിഡേയിൽ അദ്ദേഹത്തിന്റെ തേപ്പുകാരിയായ കാമുകിയുടെ റോളിലാണ് ശ്രുതിയെ പ്രേക്ഷകർ കണ്ടത്. ഏറ്റവും അവസാനം പുറത്തിറങ്ങിയത് ഒ.ടി.ടിയുടെ പുറത്തിറങ്ങിയ ജനമനസ്സുകളിൽ ഇടം നേടിയ മധുരമാണ്. അതിലെ കഥാപാത്രവും പ്രേക്ഷകർ ഏറെ പ്രിയപ്പെട്ടതാണ്.
ഇതിനിടയിൽ ചാണക്യ തന്ത്രം, നോൺസെൻസ്, അന്വേഷണം, കാണെക്കാണെ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിരുന്നു. അഭിനയം പോലെ തന്നെ മികച്ചയൊരു നർത്തകി കൂടിയാണ് ശ്രുതി. 2016ലാണ് ശ്രുതി വിവാഹിതയാകുന്നത്. ഫ്രാൻസിസ് തോമസാണ് താരത്തിന്റെ ഭർത്താവ്. വിവാഹ ശേഷവും അഭിനയ ജീവിതം തുടർന്ന ഒരാളാണ് ശ്രുതി. 2020-ൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്.
തെലുങ്കിൽ സൂപ്പർഹിറ്റായ ഡിയർ കോംറെഡിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. തന്റെ തിരക്കുള്ള ജീവിതത്തിൽ നിന്നും ഒരു യാത്ര പോകാൻ തയാറെടുക്കുകയാണ് താരം. ട്രിപ്പ് പോകുന്നതിന് മുന്നോടിയായി താരം ചില ഫോട്ടോസ് പങ്കുവച്ചിരുന്നു. “ഹോളിഡേ സ്പാം..” എന്നായിരുന്നു അതിന് നൽകിയ ക്യാപ്ഷൻ. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.