ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രിയ ശരൺ. ഇരുപതാമത്തെ വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ച് തുടങ്ങിയ ശ്രിയ കഴിഞ്ഞ നാല്പത് വർഷമായി അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ്. കോളേജ് പഠന സമയത്ത് തന്നെ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് മ്യൂസിക് വീഡിയോസിലൊക്കെ അഭിനയിക്കുകയും അതിൽ നിന്ന് സിനിമയിലേക്ക് അവസരം ലഭിച്ചു.
തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ ശ്രിയ ബോളിവുഡിലും തന്റെ സാനിദ്ധ്യം അറിയിച്ചു. മലയാളത്തിലും രണ്ട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ശ്രിയ, കഴിഞ്ഞ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യം 2-വിലെ നായികയാണ്. ഇപ്പോഴും ഒരു നായികയാകാനുള്ള ലുക്ക് കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ശ്രിയ എന്ന് മനസ്സിലാക്കാൻ പറ്റും.
മലയാളത്തിൽ മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് തുടങ്ങിയത്. പിന്നീട് മോഹൻലാൽ ചിത്രമായ കാസിനോവയിലും ശ്രിയ അഭിനയിച്ചു. തമിഴിൽ സൂപ്പർഹിറ്റായ ശിവാജിയാണ് ശ്രിയക്ക് തെന്നിന്ത്യയിൽ വലിയ സ്ഥാനം നേടിക്കൊടുത്തത്. ബ്രഹ്മണ്ഡ ചിത്രമായ ആർആർആറിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴും സൗന്ദര്യത്തിന്റെയും ലുക്കിന്റെയും കാര്യത്തിൽ ശ്രിയയെ തോൽപ്പിക്കാൻ പല യുവനടിമാർക്കും കഴിയുകയില്ല എന്നതിന് തെളിവ് ആണ് താരം ഈ കഴിഞ്ഞ ദിവസം മഞ്ഞ നിറത്തിലെ സാരിയിൽ പങ്കുവച്ച ചിത്രങ്ങൾ. ഒരു നിമിഷ കൗമാരക്കാരിയെ പോലെ തോന്നിക്കും ചിത്രങ്ങൾ കണ്ടു കഴിഞ്ഞാൽ. അരുൺ പ്രശാന്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കന്നഡയിൽ ഷൂട്ടിംഗ് നടക്കുന്ന കബസയാണ് ശ്രിയയുടെ അടുത്ത സിനിമ.