ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടി കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് പിന്നണി ഗായികയാണ് ശ്രേയ ഘോഷാൽ. ബോളിവുഡ് ചലച്ചിത്ര രംഗത്താണ് ശ്രേയ കൂടുതൽ ഗാനങ്ങൾ ആലപിച്ചത്. അതിമനോഹരമായ ശബ്ദത്തിന് ഉടമയെ ശ്രേയയ്ക്ക് നാല് തവണ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ പല സംസ്ഥാന അവാർഡുകളും മികച്ച ഗായികയ്ക്കുളളത് താരത്തിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിലും ഒരുപാട് സിനിമകളിൽ അതിമനോഹരമായി പാടിയിട്ടുള്ള ശ്രേയയ്ക്ക് നാല് തവണ കേരള സംസ്ഥാന അവാർഡും കിട്ടിയിട്ടുണ്ട്. സരിഗമപ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയായ ശേഷമാണ് സംഗീത ലോകത്ത് ശ്രദ്ധനേടുന്നത്. അതിന് ശേഷം 2002-ൽ ഇറങ്ങിയ ‘ദേവദാസ്’ എന്ന സിനിമയിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി സംഗീതലോകം ശ്രേയ ഘോഷാൽ കീഴടക്കി. അതൊരു മികച്ച തുടക്കമായി.
ഏത് ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാൻ ശ്രദ്ധിക്കുന്നത് ശ്രേയയെ മറ്റുള്ള ഗായികമാരിൽ നിന്ന് ഏറെ വ്യത്യസ്തയാക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇത്രയും വർഷമായി ഇത്രയേറെ ഭാഷകളിൽ പാടി ആരാധകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയത്. 2015-ലായിരുന്നു ശ്രേയ ഘോഷാൽ വിവാഹിതയായത്. സിനിമയ്ക്ക് പുറത്തും വിനീതയായ ഒരാളാണ് ശ്രേയ.
ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഏറെ സജീവമാണ് ശ്രേയ. അതിൽ പങ്കുവെക്കാറുള്ള ഫോട്ടോസും വിഡിയോസും നിമിഷനേരംകൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ സാരിയുടുത്ത് കിടിലം ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ശ്രേയയുടെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഒട്ടാകെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും ലുക്കുള്ള ഗായിക വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്.