അഭിനയ രംഗത്ത് വന്നിട്ട് 17 വർഷങ്ങൾ പിന്നിട്ട് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി ഷംന കാസിം. അഭിനയം, നൃത്തം തുടങ്ങിയ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഷംന ആദ്യം ചെറിയ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് പിന്നീട് നായികയായി മാറിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്.
അഭിനയം പോലെ തന്നെ താരം ഇഷ്ടപ്പെടുന്ന ഒന്നാണ് നൃത്തം. അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും ഷംനയുടെ ഡാൻസ് ഉണ്ടാവാറുണ്ട്. കാണികളെ കൈയിലെടുക്കാനുള്ള കഴിവ് താരത്തിനുണ്ട്. കൂടുതലും ഷംന ഫാസ്റ്റ് നമ്പർ ഡാൻസുകളാണ് ചെയ്തിട്ടുള്ളത്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന തിളങ്ങിയിട്ടുണ്ട്.
ത്രീ റോസ്സ് എന്ന വെബ് സീരീസാണ് ഷംനയുടെ അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ തെലുങ്കിൽ സൂപ്പർഹിറ്റായ അല്ലു അർജുന്റെ പുഷ്പയിലെ താരസുന്ദരി സാമന്ത തകർത്താടിയ ഐറ്റം ഡാൻസിന്റെ പാട്ടിന് ചെറിയ ചുവടുകൾ വച്ചിരിക്കുകയാണ് ഷംന. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. താരത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റാണ് വീഡിയോ പങ്കുവച്ചത്.
തെലുങ്കിലെ ഒരു ഷോയിൽ താരത്തിന്റെ ഡാൻസ് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മേക്കപ്പ് ചെയ്യുന്ന സമയത്താണ് ഷംന ചെറിയ സ്റ്റെപ്പുകളിട്ട് വൈറൽ ഗാനത്തിന് ചുവടുവച്ചത്. സിനിമയിൽ ആ പാട്ടിൽ സാമന്തയ്ക്ക് പകരം ഷംന ആയിരുന്നെങ്കിൽ കുറച്ചുകൂടി പൊളിച്ചേനെയെന്ന് ആരാധകർ കമന്റുകൾ ഇട്ടു. തമിഴിൽ നാലും തെലുങ്കിലും രണ്ടും സിനിമകൾ ഇനി ഷംനയുടെ ഇറങ്ങാനുണ്ട്.