ബാലതാരമായി അഭിനയിച്ച് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ ശേഷം പിന്നീട് നായികയായി മാറിയ താരമാണ് നടി ശാലിനി. തമിഴ്, മലയാളം സിനിമകളിലാണ് ശാലിനി നായികയായി തിളങ്ങിയത്. ബാലതാരമായി ഇവയ്ക്ക് പുരമേ തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു താരമാണ് ശാലിനി. ഏഴ് വർഷത്തോളം ബാലതാരമായി അഭിനയിച്ചു.
1997-ൽ പുറത്തിറങ്ങിയ അനിയത്തി പ്രാവിലൂടെയാണ് ശാലിനി പിന്നീട് നായികയായി തുടക്കം കുറിച്ചത്. മൂന്ന് വർഷം മാത്രമേ നായികയായി ശാലിനി അഭിനയിച്ചിട്ടുള്ളവെങ്കിൽ കൂടിയും ആ വർഷങ്ങളിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായി. പിന്നീട് അന്നത്തെ തമിഴ് യുവനടനും ഇന്നത്തെ ആരാധകരുടെ സൂപ്പർസ്റ്റാർ തല അജിത്തുമായി വിവാഹിതയായ ശാലിനി, അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
അജിത്ത് തമിഴിലെ ഏറ്റവും ആരാധകരുള്ള നടനാണ്. രണ്ട് മക്കളും ഈ താരദമ്പതികൾക്കുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു കുടുംബമായിരുന്നു ശാലിനിയും അജിത്തും. ഈ അടുത്തിടെയാണ് ശാലിനി ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. അജിത്തിന്റെ ആരാധകരും ശാലിനിയെ ഇഷ്ടമുള്ളവരും താരത്തിന് പിന്തുടരുകയും ചെയ്തു. അതിലൂടെ കുടുംബ വിശേഷങ്ങൾ ശാലിനി പങ്കുവെക്കുകാറുണ്ട്.
ഇപ്പോഴിതാ ന്യൂ ഇയർ ദിനത്തിൽ അജിത്തിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ ശാലിനി പങ്കുവച്ചിരിക്കുകയാണ്. അജിത്തിന്റെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരു മകളും മകനുമാണ് ഇരുവർക്കുമുള്ളത്. പുതുവർഷം ആഘോഷിക്കാൻ വേണ്ടി ഏതോ വിദേശ രാജ്യത്താണ് അജിത്തും കുടുംബവുമെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. താരകുടുംബത്തിന് ആരാധകരും ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.