സിനിമയിൽ താരദമ്പതിമാരെ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. അവരുടെ ജീവിതവും നിമിഷങ്ങളുമെല്ലാം അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്. നായകനായും നായികയായുമൊക്കെ അഭിനയിച്ചുള്ള ദമ്പതിമാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട! തമിഴ് സിനിമ മേഖലയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് അജിത് കുമാർ. തമിഴ് നാട്ടിൽ ഇപ്പോൾ ഏറ്റവും ആരാധകരുള്ള ഒരു നടനുമാണ്.
അജിത് വിവാഹ ചെയ്തത് മലയാളികൾക്ക് കൂടി പ്രിയങ്കരിയായിരുന്നു നടി ശാലിനിയെയാണ്. മലയാള സിനിമയിൽ ബാലതാരമായും നായികയായും തിളങ്ങിയ ശാലിനി തന്റെ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളാണ്. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുന്ന ശാലിനി അജിത് ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. മൂത്തത് മകളും ഇളയയാൾ മകനുമാണ്.
ശാലിനിയും അജിത്തുമായുള്ള ഫോട്ടോസ് വന്നാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. ഈ അടുത്തിടെയാണ് ശാലിനി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. അതിൽ ശാലിനി തന്റെ കുടുംബത്തിന് ഒപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കാറുണ്ട്. അജിത് സോഷ്യൽ മീഡിയയിൽ നിന്നെല്ലാം വിട്ടുനിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ശാലിനി സജീവമാകുന്നതോടെ ആരാധകരും സന്തോഷത്തിലാണ്.
ഇരുവരും കുടുംബസമേതം യാത്രകളും പോകാറുണ്ട്. ഇപ്പോഴിതാ ഒരു ഉല്ലാസബോട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ ശാലിനി പങ്കുവച്ചിരിക്കുകയാണ്. എവർഗ്രീൻ കപ്പിൾസ്, ക്യൂട്ട് ജോഡി എന്നൊക്കെ ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുമുണ്ട്. തുനിവ് ആണ് അജിത് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം. മഞ്ജു വാര്യർ ആയിരുന്നു അതിൽ നായികയായത്.