ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിൽ തുടക്കം കുറിച്ച ഒരാളാണ് നടി ശാലിൻ സോയ. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലാണ് ആദ്യമായി ബാലതാരമായി വേഷം ചെയ്യുന്നത്. അതിന് മുമ്പ് സൂര്യ ടിവിയിലെ മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു. നിരവധി പരമ്പരകളിലും സിനിമകളിലും ശാലിൻ ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്. നായികയായും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ഹലോ മായാവി, കുടുംബയോഗം തുടങ്ങിയ പരമ്പരകളാണ് തുടക്കത്തിൽ ശാലിൻ പ്രേക്ഷക ശ്രദ്ധനേടി കൊടുത്തത്. പിന്നീട് ശാലിൻ ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ദീപാറാണി എന്ന പ്രധാന വേഷത്തിൽ അഭിനയിക്കുകയും ഒരുപാട് ആരാധകരെ നേടി എടുക്കുകയും ചെയ്തു. ഇതിനിടയിൽ സിനിമകളിലും സജീവമായി ശാലിൻ അഭിനയിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ നല്ല വേഷങ്ങൾ ഒരുപാട് ലഭിച്ചു.
രാജമന്ത്രി എന്ന തമിഴ് സിനിമയിലാണ് ശാലിൻ ആദ്യമായി നായികയായി അഭിനയിക്കുന്നത്. നായികയായി ഇതുവരെ അധികം ശോഭിക്കാൻ സാധിച്ചിട്ടില്ല. 2020-ൽ ഇറങ്ങിയ ദമാക്ക എന്ന സിനിമയിലാണ് അവസാനമായി ശാലിൻ അഭിനയിച്ചത്. ചില മലയാളം, തമിഴ് മ്യൂസിക് ആൽബങ്ങളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്. സംവിധാന രംഗത്തേക്കും ശാലിൻ എത്തിയിട്ടുണ്ട്. ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്തു.
ശാലിനെ നായികയായി കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ശാലിന്റെ പുതിയ ഫോട്ടോസ് ശ്രദ്ധനേടുകയാണ്. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ ചുവപ്പ് സാരിയിൽ തിളങ്ങിയ ചിത്രങ്ങളാണ് ശാലിൻ പങ്കുവച്ചിരിക്കുന്നത്. “അപരിചിതരെ നോക്കി പുഞ്ചിരിക്കുക, നിങ്ങൾ ഒരു ജീവിതം മാറ്റിമറിച്ചേക്കാം..”, എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പങ്കുവച്ചത്.