February 27, 2024

‘സോളോ ട്രിപ്പുമായി നടി ശാലിൻ സോയ!! ഈ തവണ പോയത് എവിടാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറൽ

സിനിമകളിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടി പിന്നീട് നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരമാണ് നടി ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെ തുടങ്ങിയ ശാലിൻ മാൻഡ്രേക്, കുടുംബയോഗം, ഓട്ടോഗ്രാഫ് തുടങ്ങിയ സീരിയലുകളിലൂടെ ഒരുപാട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്തു. ആ സമയത്ത് തന്നെ സിനിമകളിലും അഭിനയിച്ചു.

ഔട്ട് ഓഫ് സിലബസ് ആയിരുന്നു ആദ്യ സിനിമ. എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ്, കർമ്മയോദ്ധ, വിശുദ്ധൻ തുടങ്ങിയ ചിത്രത്തിൽ ശ്രദ്ധനേടുന്ന ബാലതാര വേഷങ്ങൾ ചെയ്തു. തമിഴിൽ രാജമന്ത്രി എന്ന ചിത്രത്തിലൂടെ നായികയായി തുടങ്ങിയ ശാലിൻ, ഒമർ ലുലുവിന്റെ ധമാക്ക എന്ന സിനിമയിലൂടെ മലയാളത്തിലും മുതിർന്ന വേഷങ്ങൾ ചെയ്യാൻ തുടങ്ങി. ഇനി മലയാളത്തിലും ശാലിനെ കാണാൻ കഴിയും.

അതിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. സംവിധായകയായും തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുന്ന ശാലിന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിട്ടുമുണ്ട്. സിനിമയ്ക്ക് പുറത്ത് ശാലിൻ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. അതും സോളോ യാത്രകൾ പോകാനാണ് ശാലിൻ ഇഷ്ടപ്പെടുന്നത്. പലയിടത്തും അങ്ങനെ ശാലിൻ പോയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു സോളോ ട്രിപ്പ് പോയിരിക്കുകയാണ് ശാലിൻ.

വിയറ്റ്നാമിലാണ് ഈ തവണ ശാലിൻ പോയത്. “എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന ബാനു എനിക്ക് ജന്മദിനത്തിന് മുന്നോടിയായി ഒരു സമ്മാനം നൽകാൻ തീരുമാനിച്ചു. വിയറ്റ്നാമിലേക്കുള്ള ടിക്കറ്റ്.. അതിനാൽ ഞാൻ ഇതാ! തീർച്ചയായും സോളോ ട്രിപ്പ്!!”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശാലിൻ കുറിച്ചു. ഷോർട്സിൽ ഹനോയ് ട്രെയിൻ സ്ട്രീറ്റിൽ ഇരിക്കുന്ന ഫോട്ടോസാണ് ശാലിൻ പങ്കുവച്ചത്.