സിനിമകളിലും സീരിയലുകളിലും ബാലതാരമായി തിളങ്ങി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നടി ശാലിൻ സോയ. ബാലതാരമായി തുടങ്ങിയ ശാലിൻ പിന്നീട് സിനിമയിൽ നായികയാവുകയും മറ്റ് വേഷങ്ങളിൽ തിളങ്ങുകയും ചെയ്തു. മിഴിതുറക്കുമ്പോൾ എന്ന സീരിയലിലൂടെ കരിയർ തുടങ്ങിയ ശാലിൻ പിന്നീട് കുടുംബയോഗം, ഓട്ടോഗ്രാഫ് തുടങ്ങിയ സീരിയലുകളിൽ ജനപ്രീതി നേടി.
ഈ സമയങ്ങളിൽ സിനിമകളിലും അഭിനയിച്ച ശാലിൻ അഭിനയ രംഗത്ത് തന്നെ തുടരാൻ ആഗ്രഹിച്ചിരുന്നു. എൽസമ്മ എന്ന ആൺകുട്ടീയെന്ന സിനിമയിലൂടെയാണ് ശാലിൻ അവിടെ കൂടുതൽ ശ്രദ്ധനേടി തുടങ്ങിയത്. അതിന് ശേഷം മല്ലു സിംഗ്, മാണിക്യക്കല്ല് തുടങ്ങിയ ചിത്രത്തിലൂയോടെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ഓട്ടോഗ്രാഫിലെ ദീപാറാണിയായി മിന്നും പ്രകടനമാണ് ശാലിൻ കാഴ്ചവച്ചത്.
തമിഴിൽ നായികയായി ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും അത്തരം റോളുകളിൽ തിളങ്ങാൻ ശാലിൻ കഴിഞ്ഞിരുന്നില്ല. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിൽ നായകന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചിരുന്നു. അതായിരുന്നു അവസാനം സിനിമ. ശാലിനെ നായികയായി കാണാൻ ആഗ്രഹിക്കുന്നവരാണ് ആരാധകർ. അത് വരും വർഷങ്ങളിൽ കൂടുതലായി കാണുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.
ഇപ്പോൾ ശാലിൻ നാട്ടിൽ ഇല്ല. സുഹൃത്തിന്റെ ബർത്ത് ഡേ സമ്മാനമായി വിയറ്റ്നാമിലേക്ക് പോയിരിക്കുകയാണ് ശാലിൻ. അവിടെ നിന്നുള്ള ചിത്രങ്ങൾ ശാലിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഹോയി ആൻ എന്ന വാക്കിന്റെ അർത്ഥം “സമാധാനപരമായ മീറ്റിംഗ് സ്ഥലം” എന്നാണ്. ഇവിടെയിരുന്ന് തെരുവുകളിൽ ചുറ്റി കറങ്ങുമ്പോൾ, ഈ സ്ഥലത്തിന് അനുയോജ്യമായ മറ്റൊരു പേര് ഇല്ലെന്ന് എനിക്ക് മനസ്സിലായി..”, ശാലിൻ ചിത്രത്തോടൊപ്പം കുറിച്ചു.