മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സെക്യുൽ സിനിമകളായിരുന്നു ദൃശ്യവും ദൃശ്യം 2-വും. ആദ്യ പാർട്ടിനോട് നീതിപുലർത്തിയ ദൃശ്യം 2 പക്ഷേ ഒ.ടി.ടി പ്ലാറ്റഫോമിലായിരുന്നു റിലീസ് ചെയ്തത്. ഒരുപക്ഷേ തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ പല കളക്ഷൻ റെക്കോർഡുകൾ തകർക്കുമായിരുന്നു. പ്രേക്ഷകർ ക്ലൈമാക്സ് കുറച്ചുകൂടി ത്രില്ലിൽ ആസ്വദിച്ചേനെ!
ക്ലൈമാക്സ് രംഗങ്ങൾ അത്രയും ഗംഭീരമാകാൻ മോഹൻലാലിനെ പോലെ തന്നെ അഭിനയത്തിൽ പ്രധാന പങ്കുവഹിച്ച ഒരാളായിരുന്നു ജോർജുകുട്ടിയുടെ വക്കീലായി അഭിനയിച്ച താരം. ജീവിതത്തിലും വക്കീലായ ശാന്തി പ്രിയ എന്ന നടിയായിരുന്നു ആ റോളിൽ അഭിനയിച്ചത്. സിനിമ ഇറങ്ങിയ ശേഷം ഒരുപക്ഷേ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും ഈ വക്കീലിനെ തന്നെയായിരുന്നു.
ക്ലൈമാക്സ് രംഗങ്ങളിൽ അത് വരുണിന്റെ ബോഡിയല്ലെന്ന് കോടതി പറയുന്ന സമയത്ത് വക്കീൽ ആയിരുന്നിട്ട് കൂടി ആ കാര്യം അറിയാതിരുന്നപ്പോൾ ഞെട്ടലോടെ ജോർജുകുട്ടിയെ നോക്കുന്ന ആ സീനാണ് സിനിമയിൽ ഏറ്റവും കൂടുതൽ ത്രില്ല് അടിപ്പിച്ചത്. ശാന്തി പ്രിയ അതിഗംഭീരമായിട്ടാണ് അത് ചെയ്തത്. മോഹൻലാലിനെ മാത്രമല്ല മമ്മൂട്ടിയെയും ഈ വക്കീൽ രക്ഷിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന സിനിമയിലും ശാന്തി പ്രിയ അഭിനയിച്ചിട്ടുണ്ട്. ശാന്തി പ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ബ്ലാക്ക് നിറത്തിലെ ഫുൾ സ്കർട്ട് ഡ്രെസ്സിൽ അതി സുന്ദരിയായിട്ടാണ് ശാന്തി പ്രിയയെ ചിത്രങ്ങളിൽ കാണാൻ പറ്റുന്നത്. കാൻഡി പിച്ചേഴ്സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സനി സണ്ണിയുടെ ഫ്ലുണ്ട് ഇറ്റാണ് കോസ്റ്റിയൂം. മെഹെക ബഷീറിന്റെ സ്റ്റൈലിങ്ങിൽ നീതുവാണ് മേക്കപ്പ് ആർട്ടിസ്റ്റ്.