ഒരു കാലം വരെ മലയാള സിനിമയിൽ ഫാഷൻ വലിയ പ്രാധാന്യം അധികം ഉണ്ടായിരുന്നില്ല. ഇന്ന് പക്ഷേ അങ്ങനെയല്ല. ഒരു പുതുമുഖ നായികയോ നായകനോ എത്തിയാൽ പോലും അവർ സ്റ്റൈലിനും ഫാഷനും സിനിമ ജീവിതത്തിൽ വലിയ പ്രാധാന്യം നൽകാറുണ്ട്. മലയാള സിനിമയിലെ ഇന്നത്തെ തലമുറയിൽ ഫാഷൻറെ കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കുന്ന ഒരു യുവനടിയാണ് സാനിയ ഇയ്യപ്പൻ.
മലയാള സിനിമയിൽ ‘ഫാഷൻ ക്വീൻ’ എന്നാണ് സാനിയയെ പ്രേക്ഷകരും ആരാധകരും വിശേഷിപ്പിക്കുന്നത്. സിനിമയിൽ സജീവമാവുന്നതിന് മുമ്പ് ടെലിവിഷൻ രംഗത്തെ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കുകയും ജൂനിയർ ഡാൻസ് ഷോയിൽ ഫൈനലിസ്റ്റ് ആവുകയും ചെയ്ത സാനിയയ്ക്ക് സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരവും അതോടൊപ്പം ലഭിച്ചു.
അതുപോലെ വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അഭിനയിക്കാനും സാനിയയ്ക്ക് സാധിച്ചു. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ സാനിയയ്ക്ക് പതിനാറ് വയസ്സ് മാത്രമാണ് പ്രായം. അതിന് ശേഷം നിരവധി അവസരങ്ങൾ സാനിയയെ തേടിയെത്തി. മോഹൻലാലിൻറെ ലൂസിഫറിലും വളരെ പ്രധാനപ്പെട്ട റോളിൽ സാനിയ അഭിനയിച്ചിരുന്നു.
സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ സാനിയ ധാരാളം ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സാനിയ ഹോട്ട് ലുക്കിൽ ഗ്ലാമറസ് വേഷത്തിൽ ചെയ്ത ഒരു കലക്കൻ ഷൂട്ടാണ് വൈറലായി മാറിയത്. അസാനിയ നസ്രിന്റെ ഡിസൈനിംഗിൽ സാനിയ ഒരു മഞ്ഞ ജാക്കറ്റും ബ്ലാക്ക് ഇന്നർ വെയറും ധരിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ് ചെയ്തത്. എസ്.ബി.കെ ഷുഹൈബ് ആണ് ഫോട്ടോസ് എടുത്തത്.