ഇന്നത്തെ മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന അറിയപ്പെടുന്ന സുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. 2014-ൽ ബാലതാരമായി അഭിനയിച്ച് പിന്നീട് 2018-ൽ നായികയായി അരങ്ങേറിയ സാനിയ ഇന്ന് കേരളത്തിൽ ഒരുപാട് ആരാധകരുള്ള യുവനടിയാണ്. പതിനാറാം വയസ്സിൽ തന്നെ നായികയായി അഭിനയിച്ച സാനിയ ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.
ഏപ്രിൽ ഇരുപതിന് തന്റെ ഇരുപതാം ജന്മദിനം ആഘോഷിക്കുന്ന ഒരാളാണ് സാനിയ. ഇരുപത് വയസ്സ് മാത്രമാണ് സാനിയയുടെ പ്രായമെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ സാധിക്കില്ല. ചെയ്ത കഥാപാത്രങ്ങളും ഇടുന്ന ഫാഷൻ വസ്ത്രങ്ങളും കൊണ്ട് മലയാളികളെ ഏറെ സ്വാധീനിക്കാൻ കഴിയുന്ന ഒരാളാണ് സാനിയ. ഇപ്പോഴിതാ സാനിയയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കൂട്ടുകാർ.
ജന്മദിനത്തിൽ അർദ്ധരാത്രിയിൽ സർപ്രൈസ് പാർട്ടി ഒരുക്കി സാനിയയെ കൂട്ടുകാർ ഞെട്ടിച്ചു. സ്റ്റൈലിഷ് ലുക്കിൽ പൊളി കൂളിംഗ് ഗ്ലാസ് വച്ച് റൂമിലേക്ക് വരുന്ന സാനിയയെ വീഡിയോയിൽ കാണാൻ സാധിക്കും. സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സൺ ഫ്രാൻസിസാണ് സാനിയയുടെ സർപ്രൈസ് പാർട്ടിയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സാനിയയ്ക്ക് ജന്മദിനം ആശംസിച്ചിരിക്കുന്നത്.
ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, അഹാന കൃഷ്ണ, പേളി മാണി, അനാർക്കലി മരിക്കാർ, സംവിധായകൻ അരുൺ ഗോപി, പ്രാർത്ഥന ഇന്ദ്രജിത്ത്, ശ്രിന്ദ, മാളവിക മേനോൻ, അർജുൻ അശോകൻ തുടങ്ങിയ താരങ്ങൾ സാനിയയ്ക്ക് ജന്മദിനം ആശംസിച്ച് ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടിട്ടുണ്ട്. ഇത് കൂടാതെ സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് യുവനടിയ്ക്ക് ജന്മദിനം ആശംസിച്ചത്.