മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സാനിയ ഇയ്യപ്പന്റേത്. അതിൽ നിന്ന് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും അധികം വൈകാതെ തന്നെ നായികയായി തിളങ്ങുകയും ചെയ്ത ഒരാളാണ് സാനിയ. ക്വീൻ എന്ന സിനിമയാണ് സാനിയയുടെ പ്രേക്ഷകർക്ക് ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്ന ചിത്രം.
ഒരു സമയം വരെ ആ സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലാണ് സാനിയ അറിയപ്പെട്ടിരുന്നത് തന്നെ. അതിന്റെ പേരിൽ ഒരുപാട് ട്രോളുകളും സാനിയയ്ക്ക് ലഭിച്ചിരുന്നു. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ പതിനെട്ടാം പടി എന്ന സിനിമയിൽ സാനിയ ഒരു ഗംഭീര ഗ്ലാമറസ് ഡാൻസും ചെയ്തിട്ടുണ്ട്.
ദുൽഖറിന് ഒപ്പമുള്ള സല്യൂട്ട് ആണ് സാനിയയുടെ അടുത്ത റിലീസ് ചിത്രം. ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുമുണ്ട്. അതുപോലെ കരിക്കിന്റെ തേര പാരാ എന്ന വെബ് സീരിസിൽ അശ്വതി അച്ചു എന്ന കഥാപാത്രമായി സാനിയ ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്. സിനിമ, ഡാൻസ് എന്നിവയ്ക്ക് ഒപ്പം തന്നെ സാനിയ ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകൾ.
ഇപ്പോഴിതാ ദുബൈയിലെ ഒരു ആകാശയാത്രയുടെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ഹെലികോപ്റ്ററിൽ ദുബായ് ചുറ്റിക്കറങ്ങുന്ന വീഡിയോയാണ് സാനിയ പോസ്റ്റ് ചെയ്തത്. അതിപ്പോ ലാഭമായല്ലോ എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. ദുബായ് ഇതുപോലെ കാണിച്ചു തന്നതിന് സാനിയയ്ക്ക് ഒരുപാട് ആരാധകർ നന്ദി പറയുകയും ചെയ്തിട്ടുണ്ട്.