മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് സാനിയ ഇയ്യപ്പന്റേത്. പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിച്ച സാനിയ ചെറിയ പ്രായത്തിൽ തന്നെ നായികയായും സിനിമയിൽ അരങ്ങേറി. പതിനാറാം വയസ്സിലാണ് സാനിയ ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത്. സിനിമയിൽ അതൊരു മികച്ച തുടക്കം കൂടിയായിരുന്നു.
പിന്നീട് ധാരാളം സിനിമകളിൽ സാനിയ അഭിനയിച്ചു. ഇന്ന് മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന് അറിയപ്പെടുന്ന സാനിയ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ നിറസാന്നിദ്ധ്യമായി നിറഞ്ഞ് നിൽക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് ഏറ്റവും കൂടുതൽ സജീവമായി നില്കുന്നത്. അതിൽ തന്നെയാണ് സാനിയ തന്റെ പുതിയ വിശേഷങ്ങളും പങ്കുവെക്കുന്നത്.
വർക്കലയിലെ ട്രിപ്പ് ഈസ് ലൈഫ് എന്ന റിസോർട്ടിൽ ഇപ്പോൾ തന്റെ ഒഴിവുസമയം ചിലവിടുകയാണ് താരം. അവിടെ നിന്നുള്ള വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് സാനിയ. വർക്കല ബീച്ചിന് അടുത്തുള്ള റിസോർട്ട് ആയതുകൊണ്ട് തന്നെ നല്ലയൊരു മൂഡും അവിടെയുണ്ട്. അവിടെ ഇരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന സാനിയയെ വീഡിയോയിൽ കാണാൻ സാധിക്കും.
കൂട്ടുകാരിയും ഫോട്ടോഗ്രാഫറുമായ യാമിയാണ് വീഡിയോ എടുത്തിരിക്കുന്നത്. യാമിയ്ക്ക് ഒപ്പമുള്ള സാനിയയുടെ നിരവധി ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുമുണ്ട്. ദുൽഖർ ചിത്രമായ സല്യൂട്ട് ആണ് സാനിയയുടെ അടുത്ത റിലീസ് സിനിമ. ഇത് കൂടാതെ ഒന്ന്-രണ്ട് പുതിയ സിനിമകളും സാനിയയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.