മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള യുവനടിയാണ് സാനിയ ഇയ്യപ്പൻ. മലയാളത്തിലെ ഫാഷൻ ക്വീൻ എന്നാണ് സാനിയ അറിയപ്പെടുന്നത്. സിനിമയിലൂടെ ആരാധകരെ ധാരാളമായി നേടിയ സാനിയ സോഷ്യൽ മീഡിയയിലൂടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ കൂട്ടുകയും ചെയ്തിട്ടുണ്ട്. തന്റെ തിരക്കുകളിൽ നിന്ന് ഇടവേള ഇട്ടുകൊണ്ട് സാനിയ ഇപ്പോൾ വർക്കലയിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ്.
ട്രിപ്പ് ഈസ് ലൈഫ് എന്ന റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും സാനിയ പങ്കുവച്ചിരുന്നു. ഇന്നിപ്പോഴിതാ ബിക്കിനിയിലുള്ള ഒരു ചിത്രം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് സാനിയ. മാലിദ്വീപ് ട്രിപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് സാനിയ ബിക്കിനി ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. വർക്കല ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന വീഡിയോയും നേരത്തെ സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
“ഒരുപക്ഷേ, നമ്മൾ സ്വയം സന്തോഷിക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം അനുഭവപ്പെടുന്നത്..” എന്ന ക്യാപ്ഷൻ നൽകിയാണ് സാനിയ ഫോട്ടോ പങ്കിട്ടത്. ഇതിന് ശേഷം സാനിയ വർക്കലയ്ക്ക് അടുത്ത് നെടുങ്ങോളം എന്ന സ്ഥലത്തെ കണ്ടൽക്കാടിലൂടെ വള്ളത്തിൽ യാത്ര ചെയ്യുന്ന ഒരു മനോഹരമായ വീഡിയോയും സാനിയ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു.
കായലിന് നടുവിലെ കണ്ടൽക്കാട് ആദ്യമായി ആസ്വദിച്ച് വള്ളത്തിൽ ഇരിക്കുന്ന സാനിയയെ വീഡിയോയിൽ കാണാൻ സാധിക്കും. ഈ മനോഹരമായ സ്ഥലം എവിടെയാണെന്ന് നിരവധി പേരാണ് സാനിയയോട് ചോദിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന സിനിമയാണ് ഇനി സാനിയയുടെ പുറത്തിറങ്ങാനുള്ളത്.