December 11, 2023

‘യാ മോനെ!! മാഗസിൻ ഷൂട്ടിൽ ഗ്ലാമറസ് ലുക്കിൽ നടി സാനിയ ഇയ്യപ്പൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തന്റെ ആരാധകരെ എന്നും ഫോട്ടോഷൂട്ടിലൂടെ അമ്പരിപ്പിക്കാറുള്ള ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി തിളങ്ങുകയും ഒരു ഗ്ലാമറസ് താരമായി മലയാളികൾക്ക് ഇടയിൽ അറിയപ്പെടുകയും ചെയ്യുന്ന ഒരാളാണ് സാനിയ. വെറൈറ്റി ഷൂട്ടുകളാണ് മറ്റുളള നടിമാരെ സാനിയയെ വ്യത്യസ്തയാകുന്നത്. അത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സാനിയ.

കേരളത്തിലെ ഏറെ സജീവമായി നിൽക്കുന്ന എഫ്.ഡബ്ല്യൂ.ഡി ലൈഫ് മാഗസിന്റെ കവർ ഫോട്ടോഷൂട്ടിൽ സാനിയയുടെ ലുക്ക് കണ്ടിട്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ സാനിയ ആണോ എന്ന് പലരും സംശയിച്ചുപോകുന്ന ലുക്കിലാണ് സാനിയ തിളങ്ങിയത്. ഹോളിവുഡ് നടിമാർ സിനിമയിൽ കാണുന്ന ലുക്കിലാണ് സാനിയ ഷൂട്ട് എടുത്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ ജിൻസൺ എബ്രഹാം അതിന് കൈയടി അർഹിക്കുന്നു.

കൊച്ചിയിലെ സെന്റർ മാളിലെ സിനിപോളിസ് തിയേറ്ററിന് ഉള്ളിൽ വച്ചാണ് സാനിയയുടെ ഫോട്ടോ ഷൂട്ട് എടുത്തിരിക്കുന്നത്. ഇന്നർ വെയറും മിനി ടി-ഷർട്ടും ധരിച്ച് ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് സാനിയയെ ചിത്രത്തിൽ കാണാൻ കഴിയുക. അജയ് ദാസിന്റെ ഫാഷൻ ഫിലിം സംവിധാനത്തിലാണ് ഷൂട്ട് നടത്തിയത്. അഹം ബൗട്ടിക്കിന്റെ കോൺസെപ്റ്റിലും ഔട്ട്.ഫിറ്റിലുമാണ് സാനിയ തിളങ്ങിയത്.

സാനിയയ്ക്ക് സ്ഥിരം മേക്കപ്പ് ചെയ്യുന്ന സാംസൺ ലെയ് ആണ് ഇതിലും ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിട്ടുള്ളത്. അമേരിക്കൻ മോഡലായ കെയലിയെ ജെന്നിഫറിന്റെ ലുക്കുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ ഒരു ഹെയർ സ്റ്റൈൽ ആണ് സാനിയ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും മലയാള സിനിമയിൽ ഗ്ലാമറസ് ക്വീൻ എന്ന വിളിപ്പേര് സാനിയക്ക് തന്നെയാണ് ചേരുന്നത് തെളിയിച്ചിരിക്കുകയാണ്.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)