‘ഇതിനാണോ പച്ചയായ ജാഡ എന്ന് പറയുന്നത്! സാരിയിൽ സുന്ദരിയായി നടി സാനിയ അയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സാനിയ അയ്യപ്പൻ. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച സാനിയ ബാലതാരമായിട്ടാണ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. ബാല്യകാലസഖി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. നാല് വർഷത്തിനുള്ളിൽ തന്നെ സാനിയ നായികയായി അഭിനയിക്കുകയും ചെയ്തു.

എങ്കിലും ഒരുപാട് സിനിമകൾ ഒന്നും സാനിയ തന്റെ കരിയറിൽ ചെയ്തിട്ടില്ല. ലൂസിഫർ പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതും സാനിയയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. സിനിമയേക്കാൾ സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം കൂടുതൽ സമ്പാദിക്കുന്നത്. മോഡലിംഗും ഫോട്ടോഷൂട്ടുമായി വളരെ സജീവമായിട്ടാണ് സാനിയ നിൽക്കുന്നത്. ഗ്ലാമറസായിട്ട് പോലും സാനിയ മിക്കപ്പോഴും കാണാൻ സാധിക്കാറുണ്ട്.

മലയാളത്തിൽ സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. തമിഴിൽ ഇറങ്ങിയ ഇരുകപട്രൂ എന്ന സിനിമയാണ് അവസാനമായി സാനിയ അഭിനയിച്ച സിനിമ. വിദേശ രാജ്യങ്ങളിൽ യാത്ര പോകാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് സാനിയ. അതും ബീച്ച് കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളാണ് സാനിയ കൂടുതൽ പോകാറുള്ളത്. ഒരു ബീച്ച് ഗേൾ ആണ് സാനിയ എന്ന് അതിൽ നിന്ന് വ്യക്തവുമാണ്. ഈ അടുത്തിടെയും ഒരു യാത്ര പോയിരുന്നു.

യാത്രകളുടെ പോസ്റ്റുകൾ പോലെ തന്നെ ഫോട്ടോഷൂട്ടുകളും സാനിയ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പച്ച നിറത്തിലെ സാരിയിൽ അതിമനോഹാരിയായി മാറിയിരിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാനിയ. മെഹക കളരിക്കലിന്റെ സ്റ്റൈലിങ്ങിൽ മെഹക് ഡിസൈസിന്റെ സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. കിരൺസാ ആണ് ഫോട്ടോസ് എടുത്തത്. നീതു ജയപ്രകാശ് ആണ് മേക്കപ്പ്. ഇതാണോ പച്ചയായ ജാഡ എന്നാണ് ഫോട്ടോസിന് അടിയിൽ ഒരാൾ കമന്റ് ചെയ്തത്.