പതിനഞ്ചാം വയസ്സിൽ തന്നെ സിനിമയിൽ നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് തുടങ്ങിയ സാനിയ ഇന്ന് മലയാള സിനിമയിൽ ഗ്ലാമറസ് താരമായി ഈ നാല് വർഷം കൊണ്ട് തന്നെ മാറി കഴിഞ്ഞു. പലപ്പോഴും മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസ് സാനിയ പങ്കുവച്ചിട്ടുമുണ്ട്.
സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് പരിചിതയായ സാനിയ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയിരുന്നു. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്ന സാനിയ പിന്നീട് ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തുകയും വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ചെയ്തു. സല്യൂട്ട് ആണ് സാനിയയുടെ മലയാളത്തിൽ ഇറങ്ങിയ അവസാന സിനിമ.
സിനിമയോടൊപ്പം തന്നെ ഡാൻസും കൊണ്ടുപോകുന്ന ഒരാളാണ് സാനിയ. സാനിയ പലപ്പോഴും ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളി തരംഗമായിട്ടുണ്ട്. നിവിൻ പൊളിക്ക് ഒപ്പമുള്ള സാനിയയുടെ പുതിയ സിനിമയാണ് സാറ്റർഡേ നൈറ്റ്. ആ സിനിമയുടെ പ്രൊമോഷൻ വർക്കുകളിൽ സജീവമായി നിൽക്കുകയാണ് സാനിയയും അതിലെ മറ്റു അഭിനേതാക്കളും. കേരളത്തിൽ അങ്ങോളമിങ്ങോളം അവർ പ്രൊമോഷൻ പരിപാടികൾ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ സംഘം എത്തിയത്. ഇപ്പോഴിതാ കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ എത്തിയപ്പോഴുള്ള സാനിയയുടെ ഒരു തകർപ്പൻ ഡാൻസ് വീഡിയോയാണ് വൈറലാവുന്നത്. കോളേജിൽ വിദ്യാർത്ഥിനികൾക്ക് ഒപ്പം സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇത്. കന്നഡ ചിത്രമായ വിക്രാന്ത് റോണയിലെ രാ രാ രാക്കമ്മ എന്ന പാട്ടിനാണ് സാനിയ ഡാൻസ് ചെയ്തത്.
View this post on Instagram