December 11, 2023

‘ഇത് എന്തൊരു ചിരിയാണ്!! പട്ടുപാവാടയിലും ബ്ലൗസിലും തിളങ്ങി സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

അടുത്തിറങ്ങിയ മലയാള സിനിമകളിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും രസിപ്പിക്കുകയുമൊക്കെ ചെയ്ത ഒരു ചിത്രമായിരുന്നു ജോ ആൻഡ് ജോ. നിഖില വിമൽ, മാത്യു തോമസ് എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച ചിത്രത്തിൽ നസ്ലെൻ കെ ഗഫൂർ, മെൽവിൻ ജി ബാബു, ജോണി ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഒരു കോമഡി ഫാമിലി എന്റെർറ്റൈനറായിരുന്നു സിനിമ.

സിനിമയിൽ മെൽവിൻ ജി ബാബു അവതരിപ്പിച്ച എബി കുരുവിള എന്ന കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിച്ച താരത്തെ സിനിമ കണ്ട പ്രേക്ഷകർ അത്രപെട്ടെന്ന് മറന്നിട്ടുണ്ടാവില്ല. നിമ്മി വാവച്ചി എന്ന് എബി വിളിക്കുന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സാനിയ ബാബു എന്ന താരമായിരുന്നു. മികച്ച ഒരു പ്രകടനമായിരുന്നു അത്.

സാനിയ അതിന് മുമ്പ് തന്നെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച മലയാളികൾക്ക് സുപരിചിതയാണെങ്കിലും ജോ ആൻഡ് ജോ ഇറങ്ങിയതോടെ കൂടുതൽ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പാപ്പനിലാണ് സാനിയ അവസാനമായി അഭിനയിച്ചിരിക്കുന്നത്.

അതെ സമയം നിമ്മി വാവയായി തിളങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ സാനിയയ്ക്ക് ഒരുപാട് ഫോളോവേഴ്സിനെ ലഭിച്ചിരുന്നു. ഇപ്പോഴിതാ ഓണം പ്രമാണിച്ച് സാനിയ ചെയ്തിരിക്കുന്ന ഒരു തനിനാടൻ ലുക്കിൽ പട്ടുപാവാടയിലും ബ്ലൗസിലും തിളങ്ങിയിട്ടുള്ള സാനിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. എന്തൊരു ചിരിയാണിത് എന്നാണ് ആരാധകരിൽ ഒരാൾ ചിത്രത്തിന് താഴെ നൽകിയ കമന്റ്.