‘എന്തൊരു ക്യൂട്ട് ആണല്ലേ ഈ കുട്ടി!! ചെറു പുഞ്ചിരിയിൽ മയക്കി നടി സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമായ ഒരു കാര്യമല്ല. മലയാള സിനിമയിൽ ഇന്നത്തെ തലമുറയിൽ ഒരുപാട് പേർ ബാലതാരങ്ങളായി അഭിനയിക്കുന്നുണ്ട്. ഇതിൽ വളരെ കുറച്ച് പേർ മാത്രമേ കൂടുതൽ അവസരങ്ങൾ നേടി സജീവമായി നിൽക്കാറുള്ളൂ. ചിലർ ആദ്യ സിനിമ കഴിയുമ്പോൾ തന്നെ ശ്രദ്ധിക്കാതെ പോകാറുണ്ട്.

സീരിയലിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് സാനിയ ബാബു. ഒറ്റച്ചിലമ്പ്, കാണാക്കുയിൽ, ഇളയവൾ ഗായത്രി, സീത തുടങ്ങിയ പരമ്പരകളിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച സാനിയ അത് നല്ല രീതിയിൽ ചെയ്യുകയും ചെയ്തു. മമ്മൂട്ടിയുടെ മകളുടെ റോളിൽ അഭിനയിച്ച ശേഷമാണ് സാനിയ പ്രിയങ്കരിയാവുന്നത്.

രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ എന്ന സിനിമയിൽ സാനിയ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു. പക്ഷേ ‘നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന സിനിമയിലാണ് സാനിയ ആദ്യമായി അഭിനയിച്ചത്. ഈ വർഷമിറങ്ങിയ ജോ ആൻഡ് ജോ എന്ന ചിത്രത്തിൽ നിമ്മി വാവ എന്ന കാമുകി റോളിൽ മിന്നും പ്രകടനം സാനിയ കാഴ്ചവച്ചിരുന്നു. ഒരുപാട് യുവാക്കളെ ആരാധകരാക്കി മാറ്റി സാനിയ.

ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് സാനിയ ബാബു. ആരെയും മയക്കുന്ന പുഞ്ചിരിയിൽ അതിമനോഹരമായ ചിത്രങ്ങളിപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാനിയ. എന്തൊരു ക്യൂട്ട് ആണ് ഈ കുട്ടി എന്നാണ് ഒരു ആരാധകനിട്ട കമന്റ്. ഒരു ഡ്രിങ്ക് ഷോപ്പിനുള്ളിൽ ഇരിക്കുന്ന ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തത്. സാനിയയുടെ അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.