സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിക്കുന്ന കുട്ടികളെ പ്രേക്ഷകർ ഏറെ ഉറ്റുനോക്കാറുണ്ട്. അവർ വളർന്ന് വലുതാകുമ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിയുമോ എന്നും പ്രേക്ഷകർ നോക്കാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം ബാലതാരങ്ങളുടെ വളർച്ച അവരുടെ മാറ്റങ്ങളുമെല്ലാം മലയാളികൾക്ക് അപ്പോൾ തന്നെ കാണാൻ സാധിക്കാറുണ്ട്.
ടെലിവിഷൻ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സാനിയ ബാബു. ഒറ്റച്ചിലമ്പ്, ഇളയവൾ ഗായത്രി, സീത കാണാക്കുയിൽ തുടങ്ങിയ പരമ്പരകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ അഭിനയം കണ്ടിട്ടാണ് സാനിയ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് സാനിയയുടെ ആദ്യ സിനിമ.
പക്ഷേ മമ്മൂട്ടിയുടെ മകളായി രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് സാനിയ കൂടുതൽ ശ്രദ്ധ നേടിയത്. അതുപോലെ ജോ ആൻഡ് ജോ എന്ന സിനിമയിൽ നിമ്മി വാവ എന്ന കഥാപാത്രം ചെയ്ത ശേഷമാണ് സാനിയയ്ക്ക് ഒരുപാട് ആരാധകന്മാരെ ലഭിച്ചത്. ഈ വർഷമിറങ്ങിയ പൃഥ്വിരാജിന്റെ സ്റ്റാർ എന്ന ചിത്രത്തിലും സാനിയ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സാനിയ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. കറുപ്പ് നിറത്തിലെ ഫ്ലോറൽ സാരി ധരിച്ച് ആരാധകരുടെ മനസ്സ് കവർന്ന് ക്യൂട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന സാനിയയുടെ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നന്ദു രാജീവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. തൃശ്ശൂരിലെ സ്നേഹതീരം ബീച്ചിൽ വച്ചാണ് സാനിയയുടെ ഈ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്.