മലയാളികൾ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ഒരു അഭിനയത്രിയാണ് നടി സംയുക്ത വർമ്മ. നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളാണ് സംയുക്ത. കുടുംബിനിയായി ജീവിക്കാനാണ് സ്വയം എടുത്ത തീരുമാനത്തിലാണ് സംയുക്ത സിനിമയിൽ നിന്ന് വിട്ടുനിന്നത്. മൂന്ന് വർഷം മാത്രമാണ് സംയുക്ത സിനിമയിൽ സജീവമായി നിന്നത്.
ഈ മൂന്ന് വർഷത്തിനുള്ളിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള സംയുക്തയ്ക്ക് അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു. അത് മാത്രമല്ല മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സംസ്ഥാന അവാർഡുകളാണ് സംയുക്ത മികച്ച നടിക്കുള്ളത് നേടിയിട്ടുള്ളത്. 1999-ലും 2000-ലുമായിരുന്നു അത്.
സംയുക്ത പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ്. അഭിനയത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള സംയുക്ത കുടുംബ ജീവിതത്തിലും നല്ലയൊരു ഭർത്താവിനെയാണ് ലഭിച്ചത്. സംയുക്തയും ബിജു മേനോനും സിനിമയിൽ ഒരുമിച്ച് നായകനും നായികയായി തിളങ്ങിയിട്ടുള്ളവരാണ്. ഒരു മകനും ഇരുവർക്കുമുണ്ട്. താരകുടുംബത്തിന്റെ വിശേഷം അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്.
പുതിയ ഒരു വിശേഷങ്ങൾ വരുമ്പോഴും മലയാളികൾ ഏറെ താല്പര്യത്തോടെയാണ് അത് അറിയാൻ ശ്രമിക്കാറുള്ളത്. സെറ്റ് സാരിയിലുള്ള സംയുക്തയുടെ പുതിയ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സന്ധ്യയുടെ സാൻഷി ഹാൻഡ് ലുമാണ് സെറ്റ് മുണ്ട് ഡിസൈൻ ചെയ്തത്. തനി നാടൻ ലുക്കിൽ അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ സംയുക്തയെ കാണാൻ സാധിക്കുന്നത്.