December 4, 2023

‘കാലങ്ങൾക്ക് ശേഷം ഒരു ഫാമിലി ട്രിപ്പ്!! കുടുംബത്തിന് ഒപ്പം അടിച്ചുപൊളിച്ച് സായി പല്ലവി..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ ലോകത്ത് ഹേറ്റേഴ്സ് ഇല്ലാത്ത ഒരു താരസുന്ദരി എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന താരമാണ് നടി സായി പല്ലവി. അൽഫോൺസ് പുത്രൻ സിനിമ ലോകത്തിന് ഒറ്റ ചിത്രത്തിലൂടെ സമ്മാനിച്ച മൂന്ന് നായികമാരിൽ ഒരാളാണ് താരം. മൂവർക്കും തെന്നിന്ത്യയിൽ തിളങ്ങാൻ സാധിച്ചപ്പോൾ കൂട്ടത്തിൽ ഏറ്റവും ആരാധകരുള്ള താരമായി സായി പല്ലവി മാറുകയും ചെയ്തു. പ്രേമം ആയിരുന്നു സായിയുടെ ആദ്യ സിനിമ.

അതിലെ മലർ ടീച്ചറിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ സായി പല്ലവിക്ക് അന്യഭാഷകളിൽ നിന്ന് വരെ അവസരങ്ങൾ വന്നു. പ്രേമത്തിന് മുമ്പ് രണ്ട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നെങ്കിലും അധികം ആരും ശ്രദ്ധിച്ചിട്ട് കൂടിയില്ലായിരുന്നു. കലി, അതിരൻ തുടങ്ങിയ മലയാള സിനിമകളിൽ കൂടി സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലുമാണ് സായി പല്ലവി കൂടുതൽ അഭിനയിച്ചിരിക്കുന്നത്.

തെലുങ്കിൽ ധീ 4 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു 2009-ൽ താരം. ഫിദ, മിഡിൽ ക്ലാസ് അബ്ബയി, പടി പടി ലച്ചേ മനസ്സു, ലവ് സ്റ്റോറി, ശ്യാം സിംഗ് റോയ്, വിരാട് പർവ്വം തുടങ്ങിയ തെലുങ്ക് സിനിമകളിലും ദിയ, മാരി 2, എൻ.ജി.കെ, പാവ കഥൈകൾ തുടങ്ങിയ തമിഴ് സിനിമകളിലും സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ഇറങ്ങിയ ഗാർഗിയാണ് സായി പല്ലവിയുടെ അവസാന റിലീസ് ചിത്രം. സായിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായം നേടിയ സിനിമ കൂടിയായിരുന്നു അത്.

സായിയുടെ ഡാൻസാണ് ഇത്രയും ആരാധകരെ നേടാൻ മറ്റൊരു പ്രധാന കാരണം. ഡോക്ടർ കൂടിയായ സായി പല്ലവി ഏറെ നാളുകൾക്ക് ശേഷം കുടുംബത്തിന് ഒപ്പം യാത്ര പോയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിലും അതുപോലെ ഒരു റിസോർട്ടിലും സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സായിയുടെ അനിയത്തിയും നടിയുമായ പൂജ കണ്ണനും ഒപ്പമുണ്ടായിരുന്നു.