മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി സാധിക വേണുഗോപാൽ. എം.ബി.എ പഠനത്തിന് ശേഷം മോഡലിംഗിലേക്ക് തിരഞ്ഞ സാധിക വൈകാതെ തന്നെ അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ആദ്യ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ച സാധികയെ കലാഭവൻ മണിയുടെ നായികയായി അഭിനയിച്ച ശേഷമാണ് മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
പിന്നീട് കുറച്ച് സിനിമകളിൽ അഭിനയിച്ച സാധിക വിവാഹിതയായ ശേഷം സിനിമയിൽ കണ്ടില്ല. പക്ഷേ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം വീണ്ടും അഭിനയത്തിലേക്ക് തന്നെ എത്തിയ സാധിക ആദ്യം ഷോർട്ട് ഫിലിമുകളും സീരിയലുകളിലും അഭിനയിച്ചു. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പര സാധികയ്ക്ക് വലിയ അവസരങ്ങൾ പിറകെ എത്തുകയും ചെയ്തു. സിനിമയിലും മികച്ച റോളുകൾ ലഭിച്ചു.
ഈ വർഷമാണ് സാധിക സിനിമയിൽ കൂടുതൽ ശക്തമായ റോളുകൾ ചെയ്തത്. ആറാട്ട്, പാപ്പൻ, മോൺസ്റ്റർ തുടങ്ങിയ സൂപ്പർസ്റ്റാർ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ സാധികയ്ക്ക് സാധിച്ചിരുന്നു. ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും ഇപ്പോൾ സാധികയെ കാണാൻ സാധിക്കും. ഇടയ്ക്ക് സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു സാധിക. പരസ്യചിത്രങ്ങളും സാധിക അഭിനയിക്കാറുണ്ട്.
മോഡലിംഗ് രംഗത്ത് സാധിക പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോഷൂട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാധിക. മാകസോ ക്രീയേറ്റീവിന് വേണ്ടി ചെയ്ത ഷൂട്ടിൽ മോഡേൺ ഔട്ട്.ഫിറ്റ് ധരിച്ചാണ് സാധിക ഷൂട്ട് ചെയ്തത്. ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തത്. മുകേഷ് മുരളിയാണ് സാധികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.