സിനിമ, ടെലിവിഷൻ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് നടി സാധിക വേണുഗോപാൽ. ഒരേ സമയത്ത് രണ്ട് രംഗത്ത് സജീവമായി നിൽക്കുന്ന സാധികയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. സിനിമയിൽ ഇതുവരെ ഗ്ലാമറസ് വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മോഡലിംഗ് രംഗത്ത് നിന്നും വന്ന സാധിക സോഷ്യൽ മീഡിയയിൽ പലപ്പോഴും ഗ്ലാമറസായി കാണാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി നടത്തി മേക്കോവർ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് സാധിക. ഒരു ആദിവാസി പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ സാധിക അഭിനയിക്കുന്നത്. ഒങ്കാറ എന്നാണ് സിനിമയുടെ പേര്. ആദിവാസി പെൺകുട്ടിയാകാൻ വേണ്ടി മേക്കപ്പ് ചെയ്യുന്ന ഒരു വീഡിയോ ആണ് സാധിക പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്.
ആദിവാസി പെൺകുട്ടിയാകാൻ വേണ്ടി കരിവാരി തേക്കുന്നത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം. ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നും ഒരാൾ കമന്റിൽ ചോദിച്ചു. അതേസമയം വീഡിയോയിൽ തന്നെ വിരൂപയാക്കി എന്ന് സാധിക പറയുന്നുണ്ട്. ഇത് കേട്ട് ചിലർ കറുത്തവരെല്ലാം വിരൂപരാണെന്നാണോ സാധിക പറയുന്നേ എന്നും കമന്റിലൂടെ ചോദിച്ചിട്ടുണ്ട്.
View this post on Instagram