മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരു താരമാണ് നടി സാധിക വേണുഗോപാൽ. രാധിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയ ജീവിതത്തിൽ കൂടുതൽ അറിയപ്പെടുന്നത് സാധിക എന്ന പേരിലാണ്. സിനിമയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചതെങ്കിലും സാധികയുടെ ജീവിതം മാറ്റിമറിച്ചത് പട്ടുസാരി സീരിയലാണ്.
കലാഭവൻ മാണിയുടെ നായികയായി അരങ്ങേറിക്കൊണ്ട് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സാധിക മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് വന്നയാളാണ്. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളും അധികം ശ്രദ്ധിക്കപ്പെടാതെ സിനിമകളുമായിരുന്നു സാധിക ചെയ്തിരുന്നത്. അങ്ങനെയാണ് സാധികയുടെ സീരിയലിലേക്കുള്ള രംഗപ്രവേശം. അത് നല്ലനാളുകളിലേക്കുള്ള തുടക്കമായിരുന്നു.
അതിന് ശേഷം സാധികയ്ക്ക് സിനിമയിൽ നിന്നും നല്ല വേഷങ്ങൾ ലഭിച്ചിരുന്നു. സീരിയലുകൾക്ക് സിനിമയ്ക്കും പുറമേ ഷോർട്ട് ഫിലിമുകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സാധിക അഭിനയിച്ച അതെ കാരണത്താൽ എന്ന ഷോർട്ട് ഫിലിം വലിയ ഹിറ്റായിരുന്നു. അവതാരകയായും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള സാധിക ധാരാളം മോഡൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുണ്ട്.
സാധികയെ പോലെ സമൂഹ മാധ്യമങ്ങളിൽ സജീവമായ മറ്റൊരു താരമുണ്ടോ എന്നത് സംശയമാണ്. നിവ വാട്ടർവെയ്സ് എന്ന കായൽ റിസോർട്ടിന് വേണ്ടി സാധിക ചെയ്ത ഒരു ഹോട്ട് ഷൂട്ടിലെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കായൽതീരത്തെ ഒരു മരക്കൊമ്പിന് മുകളിൽ സാഹസികമായ നിന്ന് ഗ്ലാമറസ് പോസുകൾ നൽകുന്ന സാധികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് റോബിൻ തോമസാണ്.