മലയാളം സീരിയൽ രംഗത്തുകൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം ആണ് സാധിക വേണുഗോപാൽ. 2012 ൽ റിലീസായ ഓർക്കുട്ട് ഒരു ഓർമ്മ കൂട്ട് എന്ന മലയാളം ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തു ചുവടു വെക്കുന്നത്. 2013 ൽ മഴവിൽ മനോരമ എന്ന ടെലിവിഷനിലൂടെ പട്ടുസാരി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറുകയും ചെയ്തു സാധിക.
അഭിനയത്രി, ഡാൻസർ, അവതാരിക എന്നീ നിലകളിൽ താരം ശ്രദ്ധേയമാവുകയായിരുന്നു. പട്ടുസാരിയിലെ അഭിനയ മികവ് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി. എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, കലികാലം, ജോഷി സംവിധാനം ചെയ്ത ജോജു ജോർജ് നായകനായ പൊറിഞ്ചു മറിയം ജോസ്, മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കോംബോ ചിത്രം ആറാട്ടു, മോൺസ്റ്റർ, ജോഷി സുരേഷ്ഗോപി ചിത്രം പാപ്പാൻ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
നിരവധി ഷോർട് ഫിലിമുകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഫ്ലാവേഴ്സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ ആണ് താരം വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് സാധിക വേണുഗോപാൽ. ഹോട്ട് ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട് സാധിക. ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡിയിൽ സാധിക പങ്കെടുക്കുന്നുണ്ട്.
സാധിക പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വെഡിങ് ഫോട്ടോഗ്രാഫർ ആയ ശ്രീക്കുട്ടൻ ആണ് തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരം തന്നെ ആണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സൗചികയുടെ ഡിസൈനിലെ മനോഹരമായ സാരികളാണ് സാധിക ധരിച്ചത്.