സിനിമ-സീരിയൽ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു താരമാണ് നടി സാധിക വേണുഗോപാൽ. രാധിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായ പേര് സാധിക എന്നതാണ്. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റായി റേറ്റിംഗിൽ മുന്നിൽ നിന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ സാധിക മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.
സംവിധായകനായ വേണുഗോപാലിന്റെയും സിനിമ നടിയായിരുന്ന രേണുകയുടെയും മകളാണ് സാധിക. അതുകൊണ്ട് തന്നെ അഭിനയത്തിലേക്ക് തിരിയുക എന്ന് പറയുന്നത് അത്ര പ്രയാസമായ ഒരു കാര്യമായിരുന്നില്ല. വീട്ടുകാരുടെ പരിപൂർണം പിന്തുണയോടെയാണ് സാധിക, എം.ബി.എ പഠനത്തിന് ശേഷം മോഡലിംഗിലേക്കും പിന്നീട് അഭിനയത്തിലേക്ക് എത്തിപ്പെടുന്നത്.
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സാധിക അതിന് ശേഷം നായികയായി, അതും കലാഭവൻ മണി ചിത്രത്തിൽ അഭിനയിച്ചിരുന്നു. സീരിയലുകളിലേക്ക് തിരിഞ്ഞ ശേഷമാണ് സാധികയ്ക്ക് കൂടുതൽ ആരാധകരെ ലഭിക്കുന്നത്. വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം വേർപ്പെടുത്തിയിരുന്നു. ഇപ്പോൾ സിനിമകളിൽ മാത്രം ശ്രദ്ധകൊടുക്കുകയാണ് സാധിക.
മോഡലായി പല ബ്രാൻഡുകളുടെ പരസ്യങ്ങളിൽ തിളങ്ങിയിട്ടുള്ള സാധിക മിക്കപ്പോഴും ഗ്ലാമറസായി കാണാറുണ്ട്. ഇപ്പോഴിതാ നാടൻ വേഷമായ പാവാടയിലും ബ്ലൗസിലും ഗ്ലാമറസ് ലുക്കിൽ തിളങ്ങിയിരിക്കുകയാണ് സാധിക. മാക്.സോ ക്രീയേറ്റീവ് എന്ന പി.ആർ കമ്പനിക്ക് വേണ്ടി ജിബിൻ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റോസ് ആൻസിന്റെ സ്റ്റൈലിങ്ങിൽ മുകേഷ് മുരളിയാണ് സാധികയ്ക്ക് മേക്കപ്പ് ചെയ്തത്.