‘രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബിൻ!! കേരളം ശരിക്കും നമ്പർ വൺ ആകുമെന്ന് ആരാധകർ..’ – വീഡിയോ കാണാം

ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഒരു ഇൻഫ്ലുവൻസറായി സമൂഹ മാധ്യമങ്ങളിൽ നിന്ന റോബിൻ ബിഗ് ബോസിൽ വന്ന ശേഷം ഒരുപാട് ആരാധകരെ ഉണ്ടാക്കുകയും ഷോയിൽ വലിയ ഓളവും റേറ്റിംഗും ഉണ്ടാക്കിയ മത്സരാർത്ഥി ആയിരുന്നു. സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തുവെന്ന് കാണിച്ച് റോബിനെ പുറത്താക്കുകയും ചെയ്തിരുന്നു.

ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട റോബിനെ സ്വീകരിക്കാൻ ആളുകൾ തടിച്ചുകൂടിയതൊക്കെ മലയാളികൾ കണ്ടതാണ്. പൊതു പരിപാടികളിലും ഉദ്‌ഘാടനങ്ങളിലും പിന്നീട് അങ്ങോട്ട് റോബിനെ സ്ഥിരമായി കാണാൻ തുടങ്ങി. ഫാഷൻ ഡിസൈനറും അവതാരകയും ആയിരുന്ന ആരതി പൊടിയുമായി പ്രണയിലാവുകയും ഒടുവിൽ അത് വിവാഹത്തിലേക്ക് എത്തി നിൽക്കുകയുമാണ്. ഫെബ്രുവരിയിൽ വിവാഹ നിശ്ചയവുമുണ്ട്.

റോബിനും ആരതിയും ഒരുമിച്ച് പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ വച്ച് റോബിൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. “എനിക്കൊരു സിനിമ ചെയ്യണമെന്നുണ്ട്. അതുപോലെ പൊളിറ്റിക്സ് ഇഷ്ടമുണ്ട്. രണ്ടര വർഷം കഴിഞ്ഞ് പൊളിറ്റിക്സിൽ ഇറങ്ങണമെന്നുണ്ട്. പല പാർട്ടിക്കാരും എന്നെ സമീപിച്ചിട്ടുണ്ട്. കൂടുതൽ അത് പറയുന്നില്ല. പക്ഷേ എനിക്ക് അതിൽ താല്പര്യമുണ്ട്.

ഒരുപാട് പ്രശ്നമുള്ള ഒരു മേഖലയാണ് അത്. എന്നെ ഇത്രയും വളർത്തിയത് ജനങ്ങളാണ്. ആ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ഉണ്ടായതുകൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞും ഇപ്പോഴും ഇങ്ങനെ നിൽക്കുന്നത്. എന്റെയൊരു കാര്യം മാത്രം നോക്കാനാണേൽ ഞാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് എന്റെ കാര്യങ്ങൾ സ്റ്റേബിളാക്കി. അധികാരം വേണമെന്നുണ്ട് എനിക്ക്. ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യണമെന്നുണ്ട്..”, റോബിൻ പറഞ്ഞു.


Posted

in

by