December 4, 2023

‘കറുപ്പ് സാരിയിൽ അഴക് റാണിയായി നടി റിതിക സിംഗ്, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സുധ കൊങ്ങര സംവിധാനം ചെയ്ത തമിഴിലും ഹിന്ദിയിലുമായി ഷൂട്ട് ചെയ്ത ബോക്സിങ് പശ്ചാത്തലമാക്കി ഇറങ്ങിയ ചിത്രമായിരുന്നു ഇരുതി സുട്രു. മാധവൻ ബോക്സിങ് കോച്ചായി തിളങ്ങിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത് നടി റിതിക സിംഗ് ആയിരുന്നു. സമ്മിശ്ര ആയോധനകല പഠിച്ചിരുന്ന ഒരാളുകൂടിയാണ് റിതിക. ബോക്സിങ്ങും അതുകൊണ്ട് തന്നെ താരത്തിന് അറിയാമായിരുന്നു.

സിനിമയിൽ യോജിച്ച ഫിറ്റ്‌നെസും ബോഡിയുമുളള ഒരാളായിരുന്നു റിതിക. അതുകൊണ്ട് തന്നെ ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും റിതികയ്ക്ക് സാധിച്ചിരുന്നു. ഇരുതി സുട്രുവിലെ എഴിൽമതി എന്ന കഥാപാത്രമായി മറ്റൊരാളെ ചിന്തിക്കാൻ കൂടി കഴിയുകയുമില്ല. ആദ്യ സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയുടെ നായികയായിട്ടാണ് റിതിക അഭിനയിച്ചത്.

അതിന് ശേഷം ഇരുതി സുട്രുവിന്റെ തെലുങ്ക് റീമേക്കായ ഗുരുവിൽ അതെ റോളിൽ തന്നെ റിതിക അഭിനയിച്ചിരുന്നു. ശേഷം ഹോറർ ത്രില്ലറായ ശിവലിംഗ, തെലുങ്ക് ചിത്രമായ നീവേവരോ എന്നീ സിനിമകളിലും റിതിക നായികയായി അഭിനയിച്ചു. ഓ മൈ കടവുളേയാണ് അവസാനമായി ഇറങ്ങിയ ചിത്രം. ബോക്സർ ആണ് റിതികയുടെ ഇനി ഇറങ്ങാനുള്ള സിനിമ. തമിഴ് ചിത്രമാണ് ഇത്.

ഇത് കൂടാതെ വേറെയും മൂന്ന് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട് താരം. അതെ സമയം റിതിക കറുപ്പ് സാരി ധരിച്ച് അടാർ ലുക്കിൽ ആരാധകരെ കൈയിലെടുത്ത് ചെയ്ത ഒരു കിടിലം ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അഴകി എന്നാണ് തമിഴ് ആരാധകർ കമന്റ് ഇട്ടത്. എന്തൊരു സുന്ദരി എന്ന് ബോളിവുഡ് നടി ശാലിനി പാണ്ഡെ കമന്റ് ഇടുകയും ചെയ്തു. അനഹിതയുടെ സ്റ്റൈലിങ്ങിൽ പ്രണവ് മഹേശ്വരിയാണ് ഫോട്ടോസ് എടുത്തത്.