December 11, 2023

‘ഇപ്പോൾ കാണാൻ എന്താ ഐശ്വര്യം!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ഋതു മന്ത്ര..’ – വീഡിയോ വൈറൽ

മലയാള ടെലിവിഷൻ ഷോകളിൽ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ നടക്കാറുള്ള ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അതിന്റെ പതിപ്പുകളുള്ള ഈ റിയൽ റിയാലിറ്റി ഷോ മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. നാലാമത്തെ സീസൺ 3-4 മാസം മുമ്പാണ് അവസാനിച്ചത്. ഇനി അടുത്ത സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

അത് തുടങ്ങണമെങ്കിൽ തമിഴ് ബിഗ് ബോസിന്റെ ആറാമത്തെ സീസൺ ആരംഭിച്ച് അവസാനിച്ച ശേഷമേ ഉണ്ടായിരിക്കുകയുള്ളൂ. ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലെ വിജയി നടൻ മണിക്കുട്ടൻ ആയിരുന്നു. നിരവധി കരുത്തുറ്റതും ബുദ്ധിശാലികളുമായ മത്സരാർത്ഥികളെ തോൽപ്പിച്ചാണ് മണിക്കുട്ടൻ കപ്പ് അടിച്ചത്. ആ സീസണിൽ തുടക്കത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരെ ഉണ്ടാക്കിയ ഒരാളാണ് ഋതു മന്ത്ര.

അധികം മലയാളികൾക്ക് പരിചിതമായ ഒരു മുഖമല്ലായിരുന്നു ഋതുവിന്റേത്. പക്ഷേ ഋതു ചില സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയ ഋതുവിന് ആദ്യ ആഴ്ചകളിൽ തന്നെ ഒരുപാട് ആർമി, ഫാൻ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ തുടങ്ങിയിരുന്നു. പക്ഷേ പ്രതീക്ഷിച്ച പോലെയൊരു പ്രകടനം ഉണ്ടാവാത്തതുകൊണ്ട് തന്നെ ഫൈനലിൽ ഏഴാം സ്ഥാനമാണ് ലഭിച്ചത്.

പക്ഷേ ഋതുവിന് അതിന് ശേഷവും ഒരുപാട് ഫോളോവേഴ്സിന് ലഭിച്ചു. മോഡലായതുകൊണ്ട് തന്നെ ധാരാളം ഫോട്ടോ ഷൂട്ടുകളും ഋതു ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ സാരിയിൽ തിളങ്ങിയിരിക്കുന്ന ഋതുവിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. എ.ആർ ഹാൻഡിലൂമിന്റെ സാരിയാണ് ഋതു ധരിച്ചത്. അരുൺ കുരിയതിയാണ് ഫോട്ടോ എടുത്തത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)