മീശമാധവനിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ..’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ ഒരാളാണ് റിമി ടോമി. സ്റ്റേജ് ഷോകളിൽ കാണികളെ ഇളക്കി മറിക്കാൻ കഴിയുന്ന ചുരുക്കം ചില ഗായികമാരെ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. അതിൽ തന്നെ വളരെ മുന്നിൽ നിൽക്കുന്ന ആളാണ് റിമി. 2008-ലായിരുന്നു റിമിയുടെ വിവാഹം നടന്നത്.
2019-ൽ വിവാഹബന്ധം റിമി വേർപ്പെടുത്തുകയും ചെയ്തിരുന്നു. റിമിയുടെ ആദ്യ ഭർത്താവ് മറ്റൊരു വിവാഹം ചെയ്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും വരുന്ന ഒരു വാർത്തയായിരുന്നു റിമിയുടെ വിവാഹ വാർത്തകൾ. ഒരു ഇടവേളയ്ക്ക് ശേഷം ഈ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും അങ്ങനെയൊരു വാർത്ത പ്രചരിച്ചിരുന്നു. അതിന് എതിരെ ഇപ്പോൾ റിമി ടോമി തന്നെ പ്രതികരിച്ചിരിക്കുകയാണ്.
“2 ദിവസമായി എനിക്ക് കോളോടെ കോളാണ്. ആദ്യം എന്നായുണ്ട് വിശേഷമെന്ന് ചോദിച്ചു തുടങ്ങുമ്പോൾ തന്നെ പിന്നീട് എനിക്ക് കാര്യം മനസ്സിലായി. അത് വ്യക്തമാകാൻ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. കല്യാണമായോ റിമി എന്നാണ് എല്ലാവരും വിളിച്ചു ചോദിക്കുന്നത്. അങ്ങനെയൊന്നും ഇല്ല. എന്തുകൊണ്ടാണ് ഇത് വരുന്നതെന്ന് എനിക്കറിയില്ല.
എന്റെ ഒരു ബൈറ്റ് എടുക്കാതെയും ഇന്റർവ്യൂ വരാതെയും എങ്ങനെയാണ് ഈ ന്യൂസ് വരുന്നതെന്ന് അറിയില്ല. ഭാവിയിൽ അങ്ങനെ ഉണ്ടായാൽ തന്നെ അങ്ങനെ നിങ്ങളോട് ഞാൻ പറയാതെ ഇരിക്കുമോ? ഓൺലൈൻ കരോക്കെ വിളിച്ചു ചോദിക്കുകയാണ്. ഇങ്ങനെ വാർത്ത കൊടുത്തിട്ട് എന്തിനാണ് വിളിച്ചു ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കല്യാണം ഒന്നുമായിട്ടില്ല.. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ അങ്ങ് പോയിക്കോളാം.. എന്തെങ്കിലും ഉണ്ടാവുമ്പോൾ തീർച്ചയായും പറയും..”. റിമി പറഞ്ഞു.