‘ഇങ്ങനെയൊരു ലുക്ക് ഇത് ആദ്യം!! വെറൈറ്റി ഡ്രെസ്സിൽ ഫോട്ടോഷൂട്ടുമായി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ മേഖലയിൽ ഒരുപാട് മാറ്റങ്ങൾക്ക് വഴിയൊരുക്കിയ സംഘടനയായ ഡബ്ല്യൂ.സി.സിയുടെ തുടക്കത്തിന് മുന്നിൽ നിന്ന് ഒരാളാണ് നടി റിമ കല്ലിങ്കൽ. സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ റിമ അഭിനയത്തിന് പുറമേ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. സിനിമയിലും അഭിനയത്തിൽ മാത്രമല്ല നിർമ്മാണ മേഖലയിലും സജീവമാണ് റിമ.

സംവിധായകൻ ആഷിഖ് അബുവാണ് താരത്തിന്റെ ഭർത്താവ്. ഋതു എന്ന സിനിമയിലാണ് റിമ ആദ്യമായി അഭിനയിക്കുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിലെ പ്രകടനമാണ് റിമയുടെ പേര് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്നത്. ഒരുപിടി നല്ല കഥാപാത്രങ്ങൾ സിനിമയിൽ റിമ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ അഭിനയത്തിനേക്കാൾ കൂടുതൽ സജീവമായി റിമ ചെയ്യുന്ന സിനിമ നിർമ്മാണ മേഖലയിലാണ്. റിമയും ഭർത്താവ് ആഷിഖും ചേർന്ന് നിരവധി മലയാള സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം തുടങ്ങിയ സിനിമകളിലാണ് മലയാളത്തിൽ റിമ അവസാനമായി അഭിനയിച്ചത്. കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ റിമ നടത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിലും റിമ കല്ലിങ്കൽ വളരെ സജീവമാണ്. റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു വെറൈറ്റി ഗെറ്റപ്പിലാണ് റിമ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. വനിതാ മാഗസിൻ വേണ്ടിയാണ് ഈ കിടിലം വെറൈറ്റി ലുക്കിൽ റിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ബേസിൽ പോളാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പുഷ്പ മാത്യുവാണ് സ്റ്റൈലിംഗ് ചെയ്തത്. സേവ് ദി ലൂമിന്റെയാണ് ഔട്ട്ഫിറ്റ്.

View this post on Instagram

A post shared by Rima Kallingal (@rimakallingal)


Posted

in

by