‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേ, ഒന്നും മൊഴിഞ്ഞില്ലല്ലോ..’ – കമന്റ് ഇട്ടയാൾക്ക് മറുപടി കൊടുത്ത് റിമ കല്ലിങ്കൽ

മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായ ഒരാളാണ് നടി റിമ കല്ലിങ്കൽ. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് തുറന്നടിക്കുകയും ഡബ്ല്യൂ.സി.സി എന്ന സംഘടന തുടങ്ങുകയും ചെയ്ത ആളുകളിൽ ഒരാളാണ് റിമ. സൂപ്പർസ്റ്റാറുകൾക്ക് എതിരെ പോലെ സംസാരിച്ചിട്ടുണ്ട് റിമ പലപ്പോഴും.

സോഷ്യൽ മീഡിയയിൽ പലപ്പോഴും റിമയ്ക്ക് എതിരെ പ്രചാരണങ്ങളും മോശം കമന്റുകൾക്കുമൊക്കെ ലഭിക്കാറുണ്ട്. അതിന് ചിലപ്പോഴൊക്കെ കണ്ടില്ലെന്ന് നടിച്ച് വിടുകയും ചിലപ്പോൾ അത്തരം കമന്റുകൾക്ക് എതിരെ പ്രതികരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഒരാളിട്ട കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ഈ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമായി ബന്ധപ്പെട്ടുളള താരത്തിന്റെ പ്രതികരണമാണ് കമന്റ് ബോക്സിൽ വന്നയാൾ ചോദിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയെ എം.സി അബ്ദുള്ള മുസ്ലിയാർ പൊതുവേദിയിൽ വച്ച് അപമാനിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു. അദ്ദേഹത്തിന് എതിരെ രൂക്ഷമായ വിമർശനമാണ് വന്നിരുന്നത്. പലരും പരസ്യമായി തന്നെ മുസ്ലിയാർക്ക് എതിരെ സംസാരിച്ചിരുന്നു.

സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ എത്തിയപ്പോൾ, “പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കേണ്ട..” എന്ന കയർത്തുകൊണ്ടാണ് മുസ്ലിയാർ സംസാരിച്ചത്. മുസ്ലിയാർക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകളും വന്നിരുന്നു. ഈ കാര്യമാണ് കമന്റ് ചെയ്ത വ്യക്തി ചോദിച്ചത്. “ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേ, ഒന്നും മൊഴിഞ്ഞില്ലല്ലോ..”, എന്നായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട റിമ അതിന് മറുപടി നൽകി. “ചേട്ടൻ എന്നെ ആ പണി ഏൽപ്പിച്ച് ബാങ്കിൽ പേയ്മെന്റ് ഇട്ടിരുന്നോ?” എന്നായിരുന്നു റിമയുടെ മറുപടി.

പക്ഷേ ആ കമന്റിന് എതിരെയും ഒരാൾ രംഗത്ത് വന്നു. “ഓഹോ!! താങ്കൾ നടത്തിയ പ്രതികരണങ്ങൾക്ക് ഒക്കെ ബാങ്കിൽ പണം ലഭിച്ചിരുന്നോ?”, റിമയുടെ മറുപടിക്ക് എതിരെ മിഥുൻ കൈലാസ് എന്നയാൾ റിപ്ലൈ നൽകി. എന്നാൽ റിമയുടെ മറുപടിയെ അനുകൂലിച്ച് ലൈക്കുകൾ വന്നെങ്കിലും പിന്തുണച്ച കമന്റുകൾ ലഭിച്ചിരുന്നില്ല. മാതാപിതാക്കൾക്ക് ഒപ്പം താൻ പഠിച്ച സ്കൂളിലേക്ക് പോയപ്പോൾ എടുത്ത ചിത്രങ്ങൾ റിമ പങ്കുവച്ചപ്പോഴാണ് ഈ കമന്റ് വന്നത്.


Posted

in

by