‘ഇബിസ ദ്വീപിൽ അവധി ആഘോഷിച്ച് നടി റെബ ജോൺ, ഹോട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർ സുപരിചിതയായി മാറിയ താരമാണ് നടി റെബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ റെബ നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് റെബ സുഹൃത്തായ ജോയിമോൻ ജോസഫിനെ റെബ വിവാഹം ചെയ്തത്. അതിന് ശേഷവും റെബ സിനിമയിൽ സജീവമാണ്.

ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് ജോയിമോൻ ഒപ്പം രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്നതും റെബയെ ഫോളോ ചെയ്യുന്നവർക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യമാണ്. ഇതിനോടകം പല രാജ്യങ്ങളിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും അതിന്റെ ഫോട്ടോസ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പ് ട്രിപ്പിലാണ് ഇപ്പോൾ റെബയും ഭർത്താവുമുളളത്. സ്വിറ്റസർലാൻഡിൽ നിന്ന് ഇപ്പോൾ മറ്റൊരു യൂറോപ്യൻ സ്ഥലത്തേക്ക് പോയിരിക്കുകയാണ്.

സ്പെയിൻ ദ്വീപുകളിൽ ഒന്നായ ഇബിസയിലാണ് ഇപ്പോൾ റെബയും ഭർത്താവും ഉള്ളത്. ഇബിസ ദ്വീപിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളും റെബ പങ്കുവെക്കുന്നുണ്ട്. ബീച്ച് വേഷത്തിലുള്ള റെബയുടെ ചിത്രങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുമുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അവ വൈറലായി കഴിഞ്ഞു. താനൊരു ബീച്ച് വൈബ് ഇഷ്ടപ്പെടുന്ന പെൺകുട്ടി ആണെന്ന് ഒരിക്കൽ കൂടി റെബ തെളിയിച്ചു.

തെലുങ്കിലെ റെബയുടെ രണ്ടാമത്തെ ചിത്രമായ ഭൂ ആണ് അവസാനമായി ഇറങ്ങിയ സിനിമ. മലയാളത്തിൽ ഒടിടിയിൽ ഇറങ്ങിയ ഇന്നലെ വരെ എന്ന സിനിമയാണ് അവസാനം ഇറങ്ങിയത്. അതിൽ രണ്ടാം നായികയായിട്ടാണ് റെബ അഭിനയിച്ചിരുന്നത്. മലയാളത്തിൽ തന്നെയാണ് റെബയുടെ ഇറങ്ങാനുള്ള അടുത്ത ചിത്രം. കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന രജനിയാണ് അടുത്ത സിനിമ.


Posted

in

by