February 27, 2024

‘എന്തൊരു ക്യൂട്ട് ആണിത്!! പൊളി ലുക്കിൽ കിടിലം ചിത്രങ്ങളുമായി നടി രസ്ന പവിത്രൻ..’ – ഫോട്ടോസ് കാണാം

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്ന ഒത്തിരി താരങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ സിനിമയിലെ പ്രധാന കഥാപാത്രത്തിൽ പോലും അല്ലായിരിക്കും അഭിനയിച്ചിട്ടുണ്ടായിരിക്കുക. ചിലർ ഒന്നോ രണ്ടോ സീനിൽ മാത്രമേ അഭിനയിച്ചിട്ടുണ്ടായിരിക്കുകയുള്ളു. പക്ഷേ അത് മാത്രം മതിയായിരിക്കും ആ താരത്തിനെ എന്നും ഓർമ്മിക്കാൻ.

അങ്ങനെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരാളായി മാറിയ താരമാണ് നടി രസ്ന പവിത്രൻ. നായികയായി അഭിനയിച്ചതിനേക്കാൾ നായകന്മാരുടെ സഹോദരിയുടെ റോളിൽ അഭിനയിച്ചാണ് രസ്ന പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. അതും മലയാളത്തിലെ യുവതലമുറയിലെ സൂപ്പർസ്റ്റാറുകളുടെ അനിയത്തി റോളിലാണ് രസ്ന അഭിനയിച്ചിട്ടുള്ളത്.

ഒന്ന്, പൃഥ്വിരാജിന്റെ അനിയത്തിയായി ഊഴം എന്ന സിനിമയിൽ, രണ്ട്, ദുൽഖർ സൽമാന്റെ അനിയത്തിയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലുമാണ് രസ്ന തിളങ്ങിയത്. ഈ രണ്ട് സിനിമകളും തിയേറ്ററിൽ വിജയം നേടുകയും ചെയ്തിരുന്നു. അങ്ങനെ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു രസ്നയുടെ വിവാഹം നടന്നത്.

അതിന് ശേഷം രസ്നയെ സിനിമയിൽ അധികം കണ്ടിട്ടില്ല. പക്ഷേ ഇപ്പോഴും രസ്നയുടെ ഒരു തിരിച്ചുവരവ് അതും നായികയായി തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ക്യൂട്ട് ലുക്കിലുള്ള രസ്നയുടെ പുതിയ ഫോട്ടോസാണ് ആ ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. സിനിമയിലേക്ക് വീണ്ടും തിരിച്ചുവരൂ, കാണാൻ എന്ത് ക്യൂട്ട് ആണ് തുടങ്ങിയ കമന്റുകളാണ് ആരാധകരിൽ നിന്ന് കൂടുതലായി ലഭിച്ചിട്ടുള്ളത്.