December 11, 2023

‘പൃഥ്വിരാജിന്റെ പെങ്ങളായി അഭിനയിച്ച കുട്ടി!! കറുപ്പ് ഗ്ലാമറസ് ലുക്കിൽ നടി രസ്ന പവിത്രൻ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ സഹോദരി ടൈപ്പ് റോളുകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുള്ളത്. ചിലപ്പോൾ അത്തരം കഥാപാത്രങ്ങൾ മാത്രമായിരിക്കും അവർ സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരിക്കുക. ചിലർ പക്ഷേ നായികയായും തിളങ്ങിയിട്ടുണ്ടാവും. സിനിമയിൽ നായികയായി അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി രസ്ന പവിത്രൻ.

നായികയായി അഭിനയിച്ച രസ്നയെക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത് സഹോദരി വേഷങ്ങളിലൂടെയാണ്. പൃഥ്വിരാജ് നായകനായ ഊഴം എന്ന സിനിമയിലാണ് രസ്ന ആദ്യമായി സഹോദരിയുടെ റോളിൽ അഭിനയിക്കുന്നത്. അതിൽ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് രസ്ന അവതരിപ്പിച്ചത്. പിന്നീട് ദുൽഖറിന്റെ സഹോദരിയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു.

അതിന് ശേഷം രസ്ന അഭിനയിക്കുന്നത് ആമിയിലാണ്. ആ സിനിമയിൽ അഭിനയിച്ച ശേഷമായിരുന്നു രസ്നയുടെ വിവാഹം. വിവാഹശേഷം ഉടനെ രസ്ന സിനിമകൾ ഒന്നും ചെയ്തിട്ടില്ല. എന്നാൽ ഒരു ശക്തമായ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ സൂചനകൾ നൽകി കൊണ്ട് രസ്ന നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്.

അനീഷ് ഉപാസന, രജീഷ് രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ഒപ്പം താരം ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു. ഇപ്പോഴിതാ രസ്നയുടെ പുതിയ ഫോട്ടോഷൂട്ടാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. രജീഷ് രാമചന്ദ്രൻ തന്നെയാണ് ഈ ചിത്രങ്ങളും എടുത്തിരിക്കുന്നത്. ഡ്രെസ്സിൽ ഗ്ലാമറസ് വേഷത്തിലാണ് രസ്ന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.