ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി രസ്ന പവിത്രൻ. നായികയായി ഒരുപാട് സിനിമകളിൽ ഒന്നും രസ്ന അഭിനയിച്ചിട്ടില്ല. പക്ഷേ അഭിനയ ശ്രദ്ധനേടിയ രണ്ട് സിനിമകളും യൂത്ത് സൂപ്പർസ്റ്റാറുകളായ പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും അനിയത്തി റോളുകളിലാണ്. രസ്ന അഭിനയിച്ച ആ രണ്ട് സിനിമകളും സൂപ്പർഹിറ്റായി മാറുകയും ചെയ്തിരുന്നു.
തമിഴിൽ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു രസ്നയുടെ തുടക്കം പക്ഷേ രസ്നയ്ക്ക് നായികയായി മലയാളത്തിൽ റോളുകൾ ലഭിച്ചിരുന്നില്ല. ആമിയിൽ അഭിനയിച്ച ശേഷം രസ്ന വിവാഹിതയാവുകയും ചെയ്തിരുന്നു. ഈ വർഷമിറങ്ങിയ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലൂടെ രസ്ന തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും രസ്ന വളരെ സജീവമാണ്.
അതും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യുന്ന കാര്യത്തിൽ രസ്ന വളരെ മുന്നിലാണ്. അതുകൊണ്ട് തന്നെ മിക്കപ്പോഴും രസ്നയുടെ ഫോട്ടോസ് വളരെ വൈറലായി മാറാറുമുണ്ട്. സിനിമയിൽ പക്ഷേ രസ്നയെ കൂടുതൽ നാടൻ വേഷങ്ങളിലാണ് കണ്ടിട്ടുളളത്. ഗ്ലാമറസ് ഷൂട്ടുകൾ കാണുമ്പോൾ ആരാധകർ രസ്നയോട് സിനിമയിലും അത്തരം വേഷങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഈ അടുത്തിടെയും അത്തരത്തിൽ ഒരു ഷൂട്ട് ചെയ്തിരുന്നു.
യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ള ഒരു നടി കൂടിയാണ് രസ്ന. ഇപ്പോഴിതാ മൂന്നാറിന് അടുത്തുള്ള വട്ടവടയിൽ നിന്നുള്ള മനോഹരമായ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് രസ്ന. വട്ടവടയുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളാണ് രസ്ന പോസ്റ്റ് ചെയ്തത്. കാണാൻ എന്ത് ക്യൂട്ട് ആണെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. നാച്ചുറൽ ബ്യൂട്ടി എന്നും ചിലർ താരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.