പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യയിൽ ഒട്ടാകെ ശ്രദ്ധനേടി ധാരാളം ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി രശ്മിക മന്ദാന. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന രശ്മികയുടെ ഓരോ നീക്കങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തെന്നിന്ത്യയിൽ മാത്രം അറിയപ്പെട്ടിരുന്ന താരം ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
മിഷൻ മജ്നു, ഗുഡ് ബൈ തുടങ്ങിയ ബോളിവുഡ് സിനിമകളിലാണ് രശ്മിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്. ഇത് കൂടാതെ പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മിക അഭിനയിക്കാൻ തയാറെടുക്കുകയാണ്. ഈ കഴിഞ്ഞ ദിവസം രശ്മിക മുംബൈ എയർപോർട്ടിൽ ഷോർട്സിൽ വന്നിറങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാന്റ്സ് ഇടാൻ മറന്നോയെന്ന് ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു.
ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു വീഡിയോ കൂടി താരത്തിന് വിമർശനം കേൾക്കാൻ ഇടയാക്കിയിരിക്കുകയാണ്. ഒരു റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു കൊച്ചു കുട്ടി താരത്തിന് മുന്നിലേക്ക് വരികയും, കൈനീട്ടി കൊണ്ട് യാചിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ തന്റെ കൈയിൽ ഒന്നുമില്ലെന്ന് താരം ഇംഗ്ലീഷിൽ മറുപടി പറയുന്നുണ്ട്.
View this post on Instagram
അതിന് ശേഷം വണ്ടിയിൽ പോയിരുന്ന രശ്മികയ്ക്ക് പിന്നാലെ കുട്ടിയും പോയി. ഒന്നും കഴിച്ചിട്ടില്ലെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും കാറിൽ ഇരുന്ന രശ്മിക അത് മൈൻഡ് ചെയ്തില്ല. ഇത് നടക്കുമ്പോൾ മറ്റൊരു കുട്ടിയും സ്ത്രീയും കാറിന് അടുത്തേക്ക് വരികയും കുട്ടി പുഷ്പയിൽ അഭിനയിച്ച ചേച്ചിയല്ലേയെന്നും ചോദിക്കുന്നുണ്ട്. അതുപോലെ ഒപ്പം വന്ന സ്ത്രീയും രശ്മികയോട് എന്തോ ചോദിക്കുന്നുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന് വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.