‘വിജയ്‌യുടെ ബീസ്റ്റിലെ അറബിക് കുത്തിന് ചുവടുവച്ച് നാഷണൽ ക്രഷ് രശ്മിക മന്ദാന..’ – വീഡിയോ വൈറൽ

തെലുങ്ക്, കന്നഡ സിനിമ മേഖലകളിൽ വളരെ സജീവമായി അഭിനയിക്കുന്ന നടിയാണ് രശ്മിക മന്ദാന. തെന്നിന്ത്യൻ സുന്ദരിയായ രശ്മികയെ ‘നാഷണൽ ക്രഷ്’ എന്നാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത് തന്നെ. അല്ലു അർജുൻ ഒപ്പം ‘പുഷ്പായിൽ’ നായികയായി അഭിനയിച്ചതോടെ കേരളത്തിലും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

പുഷ്പായിലെ ‘സാമി സാമി’ എന്ന പാട്ടിന് അല്ലു അർജുനെ വെല്ലുന്ന രീതിയിൽ ഡാൻസ് കളിച്ച രശ്മികയുടെ വീഡിയോ ഇന്നും യൂട്യൂബിൽ തരംഗമാണ്. ആ പാട്ടിന് ഡാൻസ് റീൽസ് ചെയ്യുന്ന ധാരാളം താരങ്ങളെ നമ്മൾ കണ്ടിട്ടുമുണ്ട്. പുഷ്പായിലെ പാട്ടുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായ ഒരു ഗാനം വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന പാട്ടാണ്.

അതിനും തെന്നിന്ത്യയിൽ നിരവധി താരങ്ങളാണ് ഇതിനോടകം ചുവടുകൾ വച്ച് ഡാൻസ് റീലുകൾ ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ രശ്മിക മന്ദാനയും അവർക്ക് ഒപ്പം കൂടിയിരിക്കുകയാണ്. രശ്മിക ഒറ്റക്കല്ലായിരുന്നു ഡാൻസ് ചെയ്തത്. ബോളിവുഡ് നടൻ വരുൺ ധവാനും താരത്തിനൊപ്പം ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഒരു പരസ്യത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഇതിന്റെ ഇടയിലാണ് ബീസ്റ്റിലെ പാട്ടിന് ചുവടുവെക്കാൻ ഇരുവരും സമയം കണ്ടെത്തിയത്.

View this post on Instagram

A post shared by VarunDhawan (@varundvn)

മികച്ച അഭിപ്രായമാണ് ഡാൻസിന് ഇരുവർക്കും ലഭിച്ചത്. രശ്മികയുടെ സ്ഥിരം ക്യൂട്ട് ഭാവങ്ങളും ഡാൻസിൽ ആരാധകർക്ക് കാണാൻ സാധിക്കും. പുഷ്പയ്ക്ക് ശേഷം നേരെ ബോളിവുഡിൽ നിന്നും അവസരങ്ങളാണ് രശ്മികയെ തേടിയെത്തിയത്. മിഷൻ മജ്നു, ഗുഡ് ബൈ തുടങ്ങിയ രശ്മികയുടെ ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. അതുപോലെ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചു കഴിഞ്ഞു.


Posted

in

by