December 11, 2023

‘എന്റെ സുഹൃത്ത് പോസ് എന്ന് പറയുമ്പോൾ!! ദുബൈയിൽ സ്റ്റൈലിഷ് ലുക്കിൽ രശ്മിക..’ – ഫോട്ടോസ് വൈറൽ

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കിറിക് പാർട്ടി’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി രശ്മിക മന്ദാന. കന്നഡയിൽ ഏറെ വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യയിൽ ഒട്ടാകെ ശ്രദ്ധനേടിയ ഒരു സിനിമയായിരുന്നു അത്. രശ്മികയുടെ കരിയറും അതോടെ മാറി. ആദ്യ മൂന്ന് സിനിമകളും കന്നഡയിൽ ആയിരുന്നു. പിന്നീട് തെലുങ്കിലേക്ക് പോയ രശ്മിക അവിടെയും തന്റെ കഴിവ് തെളിയിച്ചു.

തമിഴിലും അഭിനയിച്ചതോടെ രശ്മിക തെന്നിന്ത്യയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അല്ലു അർജുനൊപ്പമുള്ള പുഷ്പയാണ് രശ്മികയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. അതിലെ ഗാനരംഗങ്ങളിലെ തകർപ്പൻ ഡാൻസ് തന്നെയാണ് ഹൈലൈറ്റ്. തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലേക്കും എത്തി നിൽക്കുകയാണ് രശ്മിക. ഗുഡ് ബൈ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.

വാരിസ് ആയിരുന്നു രശ്മികയുടെ തിയേറ്ററിൽ അവസാനം പുറത്തിറങ്ങിയ സിനിമ. വിജയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് രശ്മികയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം വിവാദങ്ങളിൽ ചെന്നപ്പെടുന്ന ഒരു നായികയാണ് രശ്മിക. വന്ന വഴി മറന്നുവെന്ന് ആരോപിച്ച കന്നഡികർ രശ്മികയ്ക്ക് എതിരെ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. രശ്മിക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വിഷയമായത്.

പുഷ്പ 2 ആണ് അടുത്ത രശ്മികയുടെ ഇറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ദുബൈയിൽ നിന്നുള്ള തന്റെ പുതിയ ഫോട്ടോസ് രശ്മിക ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “എന്റെ സുഹൃത്തുക്കൾ പോസ് എന്ന് പറയുമ്പോൾ.. ഞാൻ ഇതുപോലെ നിൽക്കും..”, എന്ന ക്യാപ്ഷനോടെയാണ് രശ്മിക ഫോട്ടോസ് പോസ്റ്റ് ചെയ്തത്. അന്നും ഇന്നും തെന്നിന്ത്യയിൽ ക്യൂട്ടനെസ് നായിക രശ്മിക ആണെന്ന് ആരാധകർ പറയുന്നു.