അവതരണ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. വേറിട്ട അവതരണ ശൈലി കൊണ്ട് മലയാളി മനസ്സുകളിൽ സ്ഥാനം നേടിയ രഞ്ജിനി സിനിമയിൽ അഭിനയത്രിയായും തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരക എത്തിയ ശേഷമാണ് രഞ്ജിനി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറുകയും പ്രിയങ്കരിയുമായി തീർന്നത്.
ടെലിവിഷൻ അവതരണ മേഖലയിൽ 15 വർഷത്തിൽ അധികമായി നിൽക്കുന്ന ഒരാളാണ് രഞ്ജിനി. അവതാരകയാകുന്നതിന് മുമ്പ് മോഡലിംഗ് മേഖലയിലും സജീവമായിരുന്നു രഞ്ജിനി. മിസ് കേരള സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള രഞ്ജിനി 2000-ലെ മിസ് കേരള മത്സരത്തിൽ വിജയിയും ആയിരുന്നു. അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും അവതാരകയായിട്ടുണ്ട് രഞ്ജിനി.
സിനിമയിൽ നായികയായും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. എൻട്രി എന്ന സിനിമയിലാണ് രഞ്ജിനി പൊലീസ് ഓഫീസറായി നായികാ വേഷം ചെയ്തത്. വിവാഹിതയല്ലെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തോളമായി രഞ്ജിനി പ്രണയത്തിലാണെന്ന് ചില വാർത്തകൾ വന്നിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് സീസൺ വണിലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.
രഞ്ജിനി ഇപ്പോഴും അവതാരകയായി തിളങ്ങി നിൽക്കുന്നത് ആ ശൈലി കൊണ്ട് തന്നെയാണ്. ഡൽഹിയിൽ നടന്ന ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കിലെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് രഞ്ജിനി ചിത്രങ്ങളിൽ തിളങ്ങിയത്. സൊ ഹോട്ട് എന്നാണ് രഞ്ജിനിയുടെ ആ പോസ്റ്റിന് താഴെ പ്രാർത്ഥന ഇന്ദ്രജിത് കമന്റ് ഇട്ടത്.