February 27, 2024

‘മമ്മൂക്കയുടെ പുതിയ നായികയല്ലേ ഇത്!! ദാവണിയിൽ ക്യൂട്ട് ലുക്കിൽ നടി രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറൽ

മലയാളി പ്രേക്ഷകർ ഏറെ താല്പര്യത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം. പേരിൽ തന്നെ കൗതുകം ഉണർത്തുന്ന ഒരു സിനിമയാണ് ഇത്. ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകൾക്ക് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കുറച്ച് മലയാളികളെങ്കിലും സുപരിചിതയായ ഒരു തമിഴ് നടിയാണ് നായികയായി എത്തുന്നത്.

തമിഴ് ബിഗ് ബോസ് കാണുന്ന മലയാളികൾക്ക് ആ താരത്തെ പേര് പറയുമ്പോൾ തന്നെ മനസ്സിലാവും. തമിഴ് ബിഗ് ബോസിന്റെ നാലാമത്തെ സീസണിലെ മത്സരാർത്ഥിയായിരുന്ന രമ്യ പാണ്ഡ്യനാണ് സിനിമയിൽ നായികയായി അഭിനയിച്ചിട്ടുള്ളത്. രമ്യയുടെ ആദ്യ മലയാള സിനിമയാണ് ഇത്. ഇതിന് മുമ്പ് തമിഴിൽ കുറച്ച് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഒരാളാണ് രമ്യ. 2015-ൽ കരിയർ ആരംഭിച്ച ഒരാളാണ്.

മുൻ സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളുകൂടിയാണ് രമ്യ. രമ്യയുടെ ചിറ്റപ്പനും സിനിമയിൽ അഭിനയിക്കുന്ന ആളാണ്. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് അതെ ചാനലിലെ കുക്ക് വിത്ത് കോമാളി എന്ന പ്രോഗ്രാമിൽ എത്തിയ ശേഷമാണ് രമ്യ പ്രേക്ഷകർക്ക് കുറച്ചുകൂടി പ്രിയങ്കരിയായി മാറിയത്. അത് കഴിഞ്ഞ് ബിഗ് ബോസിൽ എത്തുകയും, പിന്നീട് ബിഗ് ബോസ് അൾട്ടിമേറ്റിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി തന്നെ എത്തുന്നതുകൊണ്ട് പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നുണ്ട്. അതെ സമയം സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ ദാവണി അണിഞ്ഞുള്ള ഒരു മനോഹരമായ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. വെട്രിവേലാണ് ചിത്രങ്ങൾ എടുത്തത്. ദിതി സ്റ്റുഡിയോ ആണ് കോസ്റ്റിയൂം നൽകിയത്. കഴിഞ്ഞ ദിവസം രമ്യ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പോസ്റ്റി ചെയ്തിരുന്നു.