2015-ൽ ഇറങ്ങിയ ഡമ്മി തപസ്സ് എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് രമ്യ പാണ്ഡ്യൻ. തമിഴ് നാട് തിരുനെൽവേലി സ്വദേശിനിയായ രമ്യ, സംവിധായകനായിരുന്ന ദുരൈ പാണ്ഡ്യന്റെ മകൾ കൂടിയാണ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ രമ്യയ്ക്ക് ഒരുപാട് ആരാധകരുമുണ്ടായി. ജോക്കർ, ആൺ ദേവതൈ എന്നീ സിനിമകളിലൂടെ രമ്യ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ടെലിവിഷൻ രംഗത്തും സജീവമായി നിൽക്കുന്ന രമ്യ കുക്ക് വിത്ത് കോമാളി സീസൺ വണിൽ മത്സരാർത്ഥി ആയിരുന്നു. അതിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. അതിന് ശേഷം ബിഗ് ബോസ് തമിഴ് സീസൺ ഫോറിലും രമ്യ മത്സരാർത്ഥിയായി വരികയും അതിലൂടെ മലയാളികളിൽ കുറച്ച് പേർക്ക് എങ്കിലും സുപരിചിതയായി മാറുകയും ചെയ്തു. ബിഗ് ബോസിൽ രമ്യ നാലാം സ്ഥാനം നേടിയിരുന്നു.
ബിഗ് ബോസിൽ വന്ന ശേഷമാണ് രമ്യ മലയാള സിനിമയിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ രമ്യ നായികയായി അഭിനയിച്ചിരുന്നു. ബിഗ് ബോസ് അൾട്ടിമേറ്റിലും രമ്യ മത്സരാർത്ഥി ആയിരുന്നു. ഇടുമ്പൻകാരി എന്ന തമിഴ് സിനിമയാണ് അടുത്തതായി രമ്യയുടെ ഇറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിലും രമ്യ സജീവമായി നിൽക്കുന്ന ഒരാളാണ്.
ഇപ്പോഴിതാ ഓറഞ്ച് സാരിയിൽ തിളങ്ങിയ ഹോട്ട് ലുക്ക് ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രമ്യ പാണ്ഡ്യൻ. അനുപമ സിന്തിയയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. പ്രിശോയുടെ സാരിയാണ് രമ്യ ധരിച്ചിരിക്കുന്നത്. വേദ്യ ബാലകുമാറാണ് മേക്കപ്പ് ചെയ്തത്. എന്തൊരു അഴകാണ് സാരിയിൽ കാണാൻ എന്നാണു ആരാധകരിൽ മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.