‘ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടുപിടിച്ച് രാം ഗോപാൽ വർമ്മ..’ – സിനിമയിൽ അവസരം നൽകുമോ എന്ന് ആരാധകർ

ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് രാം ഗോപാൽ വർമ്മ. ഈ കഴിഞ്ഞ ദിവസമാണ് രാം ഗോപാൽ വർമ്മ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു മോഡലായ പെൺകുട്ടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് “ഈ പെൺകുട്ടി ആരാണെന്ന് ആരെങ്കിലും പറയുമോ” എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തത്. തന്റെ സിനിമയിൽ അവസരം കൊടുക്കാമെന്ന് പോലും അദ്ദേഹം വാക്ദാനം ചെയ്തിരുന്നു.

അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ ഇൻബോക്സിൽ ബന്ധപ്പെടുക എന്ന രീതിയിൽ വേറെയൊരു ട്വീറ്റും അദ്ദേഹം പങ്കുവച്ചിരുന്നു. ഒടുവിൽ അദ്ദേഹം തന്നെ ആ മോഡലിനെ കണ്ടെത്തി. മലയാളിയായ ശ്രീലക്ഷ്മി സതീഷാണ് വീഡിയോയിലുള്ളത്. തന്നെ ഒരു സംവിധായകൻ തിരയുന്നുവെന്ന് ശ്രീലക്ഷ്മിയ്ക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ശ്രീലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും രാം ഗോപാൽ കണ്ടെത്തിയിട്ടുണ്ട്.

ഇത് കൂടാതെ ശ്രീലക്ഷ്മിയുടെ ജന്മദിനം ആണെന്ന് മനസ്സിലാക്കി ആശംസകൾ നേർന്ന് മറ്റൊരു ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്താ മോന്റെ ഉദ്ദേശമെന്നൊക്കെ രീതിയിൽ കളിയാക്കിക്കൊണ്ട് നിരവധി മറുപടികളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ശ്രീലക്ഷ്മിയെ കണ്ടിട്ട് സാരി എന്ന പേരിൽ ഒരു സിനിമ ചെയ്യാനും ആഗ്രഹമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. “ചിലർ പറയുന്നത് സാരിയാണ് ഏറ്റവും മനോഹരമായ വസ്ത്രം എന്നാൽ ഈ വീഡിയോ കാണുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നില്ല.

അവളെ വച്ച് ‘സാരി’ എന്നൊരു സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്..”, രാം ഗോപാൽ വർമ്മ കുറിച്ചു. ചിലർ രാം ഗോപാൽ വർമ്മയെ രൂക്ഷമായി വിമർശിച്ച് മറുപടികൾ ഇട്ടിട്ടുണ്ടെങ്കിലും അദ്ദേഹം പെൺകുട്ടിയുടെ മറുപടി കിട്ടുന്ന വരെ ഇങ്ങനെ ട്വീറ്റ് ഇട്ടുകൊണ്ടേയിരിക്കുമെന്നും മറ്റൊരു കൂട്ടർ പ്രതികരിച്ചു. അത് സമയം അദ്ദേഹം അവസാനം സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയം ആയിരുന്നു.