ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് സാന്ത്വനം. സിനിമ നടിയായിരുന്നു ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമായി ഒരുപാട് താരങ്ങളുണ്ട്. പ്രശസ്ത സീരിയൽ താരമായ രാജീവ് പരമേശ്വരാണ് ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ ഭർത്താവായി അഭിനയിക്കുന്നത്.
ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് തിളങ്ങിയ ഗോപിക അനിൽ അഞ്ജലി എന്ന കഥാപാത്രമായി ഇതിൽ അഭിനയിക്കുന്നുണ്ട്. രാജീവ് അവതരിപ്പിക്കുന്ന ബാലന്റെ അനിയന്മാരായി ഗിരീഷ് നമ്പ്യാരും സജിൻ ടി.പിയും അച്ചു സുഗന്തുമാണ് അഭിനയിക്കുന്നത്. ഗിരീഷ് ഹരിയായും സജിൻ ശിവനായും അച്ചു കണ്ണൻ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്.
ഇതിൽ തന്നെ ഹരിയുടെ ഭാര്യയായ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷ രാജാണ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള രക്ഷയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് സാന്ത്വനത്തിൽ എത്തിയ ശേഷമാണ്. സാന്ത്വനത്തിലെ അപ്പുവായി തകർത്ത് അഭിനയിക്കുന്ന രക്ഷയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ശിവനും അഞ്ജലിയും പോലെ തന്നെ ഹരിക്കും അപ്പുവിനും ഒരുപാട് പ്രണയനിമിഷങ്ങൾ സീരിയലിലുണ്ട്.
ഇപ്പോഴിതാ രക്ഷയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. രക്ഷ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. സേവ് ദി ഡേറ്റിന് വേണ്ടിയെടുത്ത ഫോട്ടോഷൂട്ടുകൾ പങ്കുവച്ചുകൊണ്ടാണ് തന്റെ ഭാവിവരനെ പരിചയപ്പെടുത്തിയത്. ആർകജ് എന്നാണ് രക്ഷയുടെ ഭാവിവരന്റെ പേര്. കോഴിക്കോട് സ്വദേശിയായ ആർകജ് ബാംഗ്ലൂരിൽ ഐ.ടി പ്രൊഫഷണലാണ്.